Around us

'അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനും കുടപിടിക്കരുത്'; കമാല്‍ പാഷയ്‌ക്കെതിരെ മുഖ്യമന്ത്രി

വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് മുമ്പ് തുറന്ന് കൊടുത്ത വി ഫോര്‍ കൊച്ചിയെ പിന്തുണച്ച ജസ്റ്റിസ് കമാല്‍ പാഷയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരവാദിത്വമില്ലാത്ത വിമര്‍ശനം പാടില്ല. അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനും കുടപിടിക്കുന്നതാവരുത് വിമര്‍ശനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. സ്വന്തം വീട്ടിലെ തേങ്ങ വെട്ടി പണിതതല്ല പാലമെന്നും മുഖ്യമന്ത്രി കാലെടുത്ത് വച്ചാലേ ഉദ്ഘാടനമാകുകയുള്ളോ എന്നായിരുന്നു കമാന്‍ പാഷ വിമര്‍ശിച്ചിരുന്നത്.

വൈറ്റില പാലം പൂര്‍ത്തീകരിക്കാന്‍ പലതരം പ്രതിസന്ധികളെ നേരിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിര്‍മ്മാണ വൈദഗ്ധ്യത്തില്‍ രാജ്യത്തെ മുന്‍നിര ഏജന്‍സിയാണ് പി.ഡബ്ലി.യു.ഡിയെന്ന് മുഖ്യമന്ത്രി അഭിനന്ദിച്ചു.

പാലത്തില്‍ ലോറികള്‍ കയറിയാല്‍ മെട്രോ പാതയില്‍ തട്ടുമെന്ന് ചിലര്‍ പ്രചരിപ്പിച്ചുവെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. അത്തരം പ്രചരണം നടത്തിയവര്‍ കൊഞ്ഞാണന്‍മാരാണ്. ഉദ്ഘാടനം വൈകിയതിനെ വിമര്‍ശിച്ചവര്‍ നാടിന്റെ ശത്രുക്കളാണെന്നും മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT