മുഖ്യമന്ത്രി 
Around us

പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് പ്രശസ്തി നേടുകയെന്ന തന്ത്രം; വി ഫോര്‍ കൊച്ചിക്കെതിരെ മുഖ്യമന്ത്രി

വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് മുമ്പ് തുറന്ന് കൊടുത്ത വി ഫോര്‍ കൊച്ചിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധിഘട്ടങ്ങളില്‍ കാണാത്ത ചിലര്‍ കുത്തിത്തിരിപ്പുമായെത്തി. പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് പ്രശസ്തി നേടുകയെന്ന തന്ത്രമാണ് ഇതിന് പിന്നിലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചു. വൈറ്റില മേല്‍പ്പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

ആസൂത്രണ ഘട്ടത്തിലോ പ്രതിസന്ധി കാലത്തോ ഇവരെ കാണാനാകില്ല. ഫണ്ടില്ലാതെ പദ്ധതി ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ഇവരുടെ ആത്മരോഷം ഉയര്‍ന്നായും കണ്ടില്ല. മേല്‍പ്പാലത്തിന്റെ സുരക്ഷ ഉറപ്പാക്കി സമയബന്ധിതമായി നാടിന് സമര്‍പ്പിക്കുമ്പോള്‍ ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ കൂടുതല്‍ വിശ്വാസമുണ്ടാകുന്നതില്‍ അസ്വസ്ഥതയുണ്ടാകുന്ന ചിലരുണ്ടാകാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കേവലം ചെറിയ ആള്‍ക്കൂട്ടമാണിത്. ജനാധിപത്യവാദികളാണെന്ന് നടിക്കുകയാണ്. ആ കുബുദ്ധി നാടിന് മനസിലാകും. പാലാരിവട്ടം പാലത്തിന് അഴിമതിയുടെ ഭാഗമായി ബലക്കുറവുണ്ടായപ്പോള്‍ ഇവരെ കാണാനായില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT