Around us

‘യുപിഎ ഘടകകക്ഷി എന്‍സിപിക്ക് പാലാ മണ്ഡലത്തില്‍ വിജയം’; പാലാ ഉപതെരഞ്ഞെടുപ്പില്‍ സെല്‍ഫ് ട്രോളുമായി വിടി ബല്‍റാം 

THE CUE

പാലാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പരാജയത്തിനിടയില്‍ സ്വന്തം മുന്നണിയെ ട്രോളി കോണ്ഗ്രസ് എംഎല്‍എ വി ടി ബല്‍റാം. ‘നിയുക്ത എംഎല്‍എ മാണി സി കാപ്പന് അഭിനന്ദനങ്ങള്‍. തല്‍ക്കാലം ഇങ്ങനെ പറഞ്ഞ് ആശ്വസിക്കട്ടെ’യെന്നാണ് ബല്‍റാം പോസ്റ്റ് ചെയ്തിരിക്കുന്നത്. ശരദ് പവാറിന്റെയും സോണിയ ഗാന്ധിയുടെയും ചിത്രമടക്കമാണ് എംഎല്‍എയുടെ ട്രോള്‍.

തെരഞ്ഞെടുപ്പിനിടയില്‍ കേരള കോണ്‍ഗ്രസിലെ തമ്മിലടിയാണ് സ്വന്തം മുന്നണിയെ വിമര്‍ഷിച്ച് ട്രോള്‍ ഇടാന്‍ ബല്‍റാമിനെ പ്രേരപ്പിച്ചത്. തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും തമ്മില്‍ വലിയ അകല്‍ച്ചയിലായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം ഈ അകല്‍ച്ച മറനീക്കി പുറത്തുവന്നിരുന്നു. ജോസ് ടോമിന് പാര്‍ട്ടി ചിഹ്നമായ രണ്ടില പി ജെ ജോസഫ് നല്‍കിയിരുന്നില്ല. പിന്നാലെ ജോസഫിനെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ വെച്ച് ജോസ് കെ മാണി വിഭാഗം കൂകി വിളിച്ചിരുന്നു. കേരള കോണ്‍ഗ്രസിലെ ഭിന്നത രൂക്ഷമായപ്പോള്‍ കോണ്‍ഗ്രസിന്റെ മേല്‍നോട്ടത്തിലാണ് പിന്നീട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോയിരുന്നത്.

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നതോടുകൂടി പരസ്പരം വോട്ട് മറിക്കല്‍ ആരോപണവുമായി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ജോസ് കെ മാണിയോടുള്ള എതിര്‍പ്പും ബിഡിജെഎസിന്റെ വോട്ടുമാണ് തന്റെ കുതിപ്പിനുള്ള കാരണമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ പറഞ്ഞു. ജോസ് കെ മാണി വിഭാഗം വോട്ട് മറിച്ചു എന്ന ആരോപണവുമായി പി ജെ ജോസഫ് രംഗത്തെത്തി. ബിജെപി വോട്ടുകള്‍ എല്‍ഡിഎഫിന് മറിച്ചു നല്‍കിയെന്ന് ജോസ് ടോം ആരോപിച്ചു. എന്നാല്‍ ബിജെപി വോട്ടുകള്‍ ചോര്‍ന്നിട്ടില്ല എന്ന് ബിജെപി സ്ഥാനാര്‍ഥി എന്‍ ഹരി പറഞ്ഞു. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണ് എല്‍ഡിഎഫ് മുന്നിലെത്തിയതെന്ന് എന്‍ ഹരി ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി. വോട്ടെണ്ണല്‍ പുരോഗമിക്കവേ മാണി സി കാപ്പന്‍ വിജയം ഉറപ്പിച്ചിരിക്കുകയാണ്.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT