Around us

തെറ്റുപറ്റാത്ത ദൈവവും സ്തുതിപാഠകരുമാണ് ഈ ദുരവസ്ഥയ്ക്ക് കാരണം; മുഖ്യമന്ത്രിയുടെ ചൂടാവല്‍ നാടകം കൊണ്ടെന്ത് പ്രയോജനമെന്ന് വിടി ബല്‍റാം

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. കൊവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ക്ഷുഭിതനായതിന് പിന്നാലെയാണ് ബല്‍റാമിന്റെ വിമര്‍ശനം. സമ്പൂര്‍ണ്ണ പരാജയത്തെക്കുറിച്ചുള്ള വിമര്‍ശനത്തിന്റെ ചൂട് സ്വന്തം നേര്‍ക്ക് എടുക്കാതിരിക്കാന്‍ ഈ ചൂടാവല്‍ നാടകം കൊണ്ട് കഴിയുമോ?

വിദഗ്ധ സമിതിയിലായാലും സര്‍ക്കാരിലായാലും പാര്‍ട്ടിയിലായാലും യഥാര്‍ത്ഥ വസ്തുകതള്‍ മുഖത്തു നോക്കി അവതരിപ്പിക്കാന്‍ കഴിയുന്ന ഒന്ന് രണ്ട് പേരെങ്കിലും ഏത് സിസ്റ്റത്തിനകത്തും വേണം, വിടി ബല്‍റാം പറഞ്ഞു.

''അവസാന നിമിഷം ചുമ്മാ കേറി ക്ഷുഭിതനായതു കൊണ്ട് വല്ല കാര്യോം ഉണ്ടോ? സമ്പൂര്‍ണ്ണ പരാജയത്തേക്കുറിച്ചുള്ള വിമര്‍ശനത്തിന്റെ ചൂട് സ്വന്തം നേര്‍ക്ക് എടുക്കാതിരിക്കാന്‍ ഈ ചൂടാവല്‍ നാടകം കൊണ്ട് കഴിയുമോ?

'വിദഗ്ധ സമിതി'യിലായാലും സര്‍ക്കാരിലായാലും പാര്‍ട്ടിയിലായാലും യഥാര്‍ത്ഥ വസ്തുതകള്‍ മുഖത്തു നോക്കി അവതരിപ്പിക്കാന്‍ കഴിയുന്ന ഒന്ന് രണ്ട് പേരെങ്കിലും ഏത് സിസ്റ്റത്തിനകത്തും വേണം. അങ്ങനെയുള്ള വ്യത്യസ്താഭിപ്രായങ്ങളെ ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുത ഭരണാധികാരിക്കും വേണം.

ഒരിക്കലും തെറ്റുപറ്റാത്ത ഒരു ദൈബവും സ്തുതിപാടലല്ലാതെ മറ്റൊന്നിനും കഴിയാത്ത ഒരു ഉപജാപക വൃന്ദവുമാണ് ഇന്നത്തെ ഈ അവസ്ഥയുടെ കാരണക്കാര്‍,'' വിടി ബല്‍റാം പറഞ്ഞു.

ടിപിആര്‍ പ്രകാരമുള്ള അടച്ചുപൂട്ടലിന് ശേഷവും സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയാത്തതില്‍ ബുധനാഴ്ചയ്ക്കുള്ളില്‍ ബദല്‍ നിര്‍ദേശം മുന്നോട്ട് വെക്കാന്‍ കൊവിഡ് അവലോകനത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. നിലവിലെ നടപടികള്‍ പ്രായോഗികമാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബല്‍റാമിന്റെ വിമര്‍ശനം.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT