Around us

വി.എസിന് ഇന്ന് 97-ാം പിറന്നാള്‍; ആരവങ്ങളില്ലാതെ ആഘോഷം

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്.അച്യുതാനന്ദന് ഇന്ന് 97-ാം പിറന്നാള്‍. ആരവങ്ങളില്ലാതെ അദ്ദേഹവും കുടുംബവും തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ പിറന്നാള്‍ ആഘോഷിക്കും.

കൊവിഡ് നിയന്ത്രണങ്ങളും പ്രായാധിക്യവും മൂലം മുഴുവന്‍ സമയവും വസതിയില്‍ കഴിയുന്ന വി.എസ്. സന്ദര്‍ശകരെ സ്വീകരിക്കാറില്ല. ഔദ്യോഗിക വസതിയില്‍ നിന്ന് പുറത്തേക്കു വി.എസ്. ഇറങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു. കഴിഞ്ഞ ഒക്ടോബറില്‍ തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ കഴിയേണ്ടി വന്ന വിഎസിനു പൂര്‍ണ വിശ്രമമാണു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഇപ്പോള്‍ നടക്കാന്‍ സഹായം ആവശ്യമുണ്ട്. എന്നാല്‍, പതിവ് പത്രവായനയും ടി.വി. കാണലുമൊന്നും വി.എസ്. മുടക്കിയിട്ടില്ല.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

1923 ഒക്ടോബര്‍ 20നാണ് വി.എസ്. ജനിക്കുന്നത്. 1940ല്‍ അദ്ദേഹം പാര്‍ട്ടി അംഗമായി. അംഗത്വത്തില്‍ 80 വര്‍ഷം പൂര്‍ത്തിയാക്കി. 1958ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രസമിതിയില്‍ അംഗമായ വി.എസ്. കേന്ദ്രനേതൃത്വത്തില്‍ 62 വര്‍ഷം പൂര്‍ത്തിയാക്കിയ നേതാവാണ്. നിലവില്‍ മലമ്പുഴ മണ്ഡലത്തിലെ എംഎല്‍എയാണ് അദ്ദേഹം.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT