Around us

‘ആരോഗ്യം വീണ്ടെടുത്തു’; ഒരു മാസത്തിനകം പൊതുപരിപാടികളില്‍ പങ്കെടുക്കാനാകുമെന്ന് വിഎസ് 

THE CUE

ആരോഗ്യം വീണ്ടെടുത്ത് ഒരു മാസത്തിനകം പൊതുപരിപാടികളില്‍ പങ്കെടുത്ത് തുടങ്ങുമെന്ന് വിഎസ് അച്യുതാനന്ദന്‍. ലോകം മുഴുന്‍ കോവിഡ് ഭീതിയില്‍ കഴിയുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിഎസ് ഓര്‍മ്മിപ്പിക്കുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൂട്ടുചേരലിലും സന്ദര്‍ശനങ്ങളിലും മിതത്വം പാലിക്കുക, വ്യക്തി ശുചിത്വം പരമാവധി പാലിക്കുക എന്നീ കാര്യങ്ങളാണ് നമുക്ക് ചെയ്യാനുള്ളത്. ആരോഗ്യ വിദഗധരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതിലൂടെ ഈ മഹാമാരിയെ നമുക്ക് ഒരുമിച്ച് നേരിടാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും പോസ്റ്റില്‍ വിഎസ് പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ രൂപം:

പ്രിയമുള്ളവരേ,

കുറെയേറെ ദിവസങ്ങളായി, ആരോഗ്യപരമായ കാരണങ്ങളാല്‍ എനിക്ക് നിങ്ങളുമായി ആശയവിനിമയം നടത്താനോ, പൊതു ചടങ്ങുകളില്‍ പങ്കെടുക്കാനോ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഞാന്‍ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്നു. ഒരു മാസത്തിനകം പൊതു പരിപാടികളില്‍ പങ്കെടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാടിനെ നടുക്കിയ കൊറോണ വൈറസിന്റെ വ്യാപനം ഒരു ഭീഷണിയായി നിലനില്‍ക്കുന്നതിനാല്‍, എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടാവും എന്ന് കരുതുന്നു. കൂട്ടു ചേരലിലും സന്ദര്‍ശനങ്ങളിലും മിതത്വം പാലിക്കുക, വ്യക്തി ശുചിത്രം പരമാവധി പാലിക്കുക എന്നീ കാര്യങ്ങളാണ് നമുക്ക് ചെയ്യാനുള്ളത്. ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതിലൂടെ ഈ മഹാമാരിയെ നമുക്ക് ഒരുമിച്ച് നേരിടാനാവുമെന്ന് ആശിക്കുന്നു.

ശക്തമായ സ്ത്രീ കഥാപാത്രങ്ങളുമായി "പേട്രിയറ്റ്" വിഷു സ്പെഷ്യൽ പോസ്റ്റർ പുറത്ത്; ആഗോള റിലീസ് മെയ് 1 ന്

മലയാളസിനിമയുടെ ബദൽ ചരിത്രം എഴുതുന്ന പെൺതിര

സ്റ്റാഫ് റൂം എന്നത് ഒരു സവര്‍ണ്ണ ജാതിക്കോളനിയാണ്, അവര്‍ണ്ണ കുട്ടികളെ അവര്‍ ആക്രമിക്കുകയാണ്

ദളിതര്‍ക്കും ആദിവാസികള്‍ക്കും നീതി കൊടുക്കാത്ത ഒരു സമൂഹം വികസിത സമൂഹമല്ല

ക്യാമ്പസിലെ ജാതി തിരിച്ചറിയണമെങ്കില്‍ സ്റ്റാഫ് റൂമില്‍ കയറി നോക്കണം

SCROLL FOR NEXT