Around us

ധൂര്‍ത്തില്ലാതെ സുതാര്യമായി ധനവിനിയോഗം നടത്തേണ്ട സന്ദര്‍ഭമെന്ന് വി എസ് അച്യുതാനന്ദന്‍

THE CUE

സാമൂഹിക ഐക്യവും കൂട്ടായ്മയുമാണ് കോവിഡിനെ പ്രതിരോധിക്കാന്‍ നമുക്കുള്ള ഏക ആശ്രയമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. കൊറോണ വൈറസിന്റെ ആക്രമണത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ മരിച്ചുവീഴുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു. നമുക്ക് ഇതുവരെ അത്ര വലിയ ആഘാതമേല്‍ക്കാത്തത് നമ്മുടെ ജനങ്ങളുടെ സഹകരണവും നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ മികവും കാരണമാണ്, വിഎസ് എഴുതുന്നു.

വി എസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് കുറിപ്പ്

കൊറോണ വൈറസിന്റെ ആക്രമണത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ മരിച്ചുവീഴുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു. നമുക്ക് ഇതുവരെ അത്ര വലിയ ആഘാതമേല്‍ക്കാത്തത് നമ്മുടെ ജനങ്ങളുടെ സഹകരണവും നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ മികവും കാരണമാണ്.

പക്ഷെ, രാജ്യത്ത് ഉല്‍പ്പാദനം നിലച്ച മട്ടാണ്. സാമ്പത്തിക വളര്‍ച്ച മുരടിച്ചുകൊണ്ടിരിക്കുന്നു. മഹാമാരിയുടെ കാലം കഴിഞ്ഞാലും കുറെക്കാലംകൂടി സാമ്പത്തികക്കുഴപ്പം തുടരുകതന്നെ ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൊറോണക്കാലത്ത് സാമൂഹ്യ അകലം പാലിക്കാന്‍ കാണിക്കുന്ന ജാഗ്രത തന്നെ, പ്രതിസന്ധികളില്‍നിന്ന് കരകയറാന്‍ വേണ്ടി പരസ്പരം കൈകോര്‍ക്കാനും നാം കാണിക്കേണ്ടിവരും. സുരക്ഷാ ഉപകരണങ്ങളടക്കമുള്ള വൈദ്യശാസ്ത്ര ചെലവുകള്‍, സാമൂഹ്യ സുരക്ഷാ നടപടികള്‍ക്കാവശ്യമായ വിഭവങ്ങള്‍ എന്നിവയെല്ലാം അടിയന്തരമായി കണ്ടെത്തേണ്ടതുണ്ട്. ധൂര്‍ത്തില്ലാതെ, തികച്ചും സുതാര്യമായി ധനവിനിയോഗം നടത്തേണ്ട സന്ദര്‍ഭവുമാണിത്.

ഞാനടക്കം, മന്ത്രിമാരെല്ലാം ഓരോ ലക്ഷം രൂപ വീതം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്തു. ജീവനക്കാരും വ്യവസായികളും സംഘടനകളും സാധാരണ ജനങ്ങളുമെല്ലാം തങ്ങളുടെ വരുമാനത്തില്‍ ഒരു ചെറിയ പങ്കെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുന്നുണ്ട്. ചെറുപ്പക്കാര്‍ സന്നദ്ധ സേവനത്തിന് സ്വയം തയ്യാറായി മുന്നോട്ട് വരുന്നു. ഈ ഐക്യവും കൂട്ടായ്മയുമാണ്, കോവിഡിനെ പ്രതിരോധിക്കാന്‍ നമുക്കുള്ള ഏക ആശ്രയം. ആ ആശ്രയത്തില്‍ വിള്ളല്‍ വീഴാതെ, ഈ ദുരന്തകാലത്തെ അതിജീവിക്കാന്‍ നമുക്ക് സാധിക്കണം, സാധിക്കും എന്നുറപ്പാണ്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT