Around us

'വേണ്ടപ്പോള്‍ മുന്നില്‍നിര്‍ത്തും, അവസരങ്ങള്‍ വരുമ്പോള്‍ മാറ്റി നിര്‍ത്തും'; വി.എസിന് ആശംസ നേര്‍ന്ന ശോഭാസുരേന്ദ്രന് ട്രോള്‍

വി.എസ്. അച്യുതാനന്ദന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് ട്രോള്‍. വേണ്ടപ്പോള്‍ മുന്നില്‍നിര്‍ത്തുകയും, അവസരങ്ങള്‍ വരുമ്പോള്‍ മാറ്റിനിര്‍ത്തുകയും ചെയ്യുന്ന പാര്‍ട്ടിയില്‍ ആശയങ്ങള്‍ക്കും പ്രത്യായശാസ്ത്രത്തിനും വേണ്ടി നിലകൊള്ളുന്ന വി.എസ് അച്യുതാനന്ദന് ആശംസകള്‍ എന്നതായിരുന്നു ശോഭ സുരേന്ദ്രന്റെ പോസ്റ്റ്. ബി.ജെ.പിയിലെ സ്വന്തം അവസ്ഥയെക്കുറിച്ചാണ് ശോഭ സുരേന്ദ്രന്‍ പറഞ്ഞതെന്നാണ് പോസ്റ്റിന് കീഴെയുള്ള കമന്റുകള്‍.

ശോഭ സുരേന്ദ്രന്റെ അവസ്ഥയാണ് പറഞ്ഞത്, സാരമില്ല എല്ലാം ഒരുനാള്‍ ശരിയാകും. ഈ ക്രൂരത ചെയ്തവരോട് ദൈവം ചോദിക്കും,ബി.ജെ.പിയിലും ഇതാണ് അവസ്ഥ, ഇന്നലെ വന്ന അബ്ദുള്ളക്കുട്ടി ഉപാധ്യക്ഷന്‍, പൊലീസ് കേസും ലാത്തിയടി കൊള്ളാനും കുറെ പാവങ്ങളും എന്നിങ്ങനെ പോകുന്ന കമന്റുകള്‍.

കെ. സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കിയതോടെ ശോഭ സുരേന്ദ്രന്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനും തയ്യാറായിരുന്നില്ല. ദേശീയ നേതൃത്വത്തിലേക്ക് എത്തുമെന്ന് അണികള്‍ പ്രചരിപ്പിച്ചിരുന്നെങ്കിലും പരിഗണിച്ചിട്ടില്ല.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ശോഭ സുരേന്ദ്രന്റെ പോസ്റ്റ്

രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ ധാരാളം ഉണ്ടെങ്കിലും വി.എസ്. അച്യുതാനന്ദന്റെ അനുഭവസമ്പത്തിനോട് ആദരവ് മാത്രമാണുള്ളത്.

വേണ്ടപ്പോള്‍ മുന്നില്‍നിര്‍ത്തുകയും, അവസരങ്ങള്‍ വരുമ്പോള്‍ മാറ്റിനിര്‍ത്തുകയും ചെയ്യുന്ന ഒരു പാര്‍ട്ടിയില്‍, ആശയങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും വേണ്ടി നിലകൊള്ളുക എന്ന് പറയുന്നത് ചെറിയ കാര്യമല്ലല്ലോ. ജന്മദിനാശംസകള്‍!

'ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത, മൈക്ക് അനൗൺസ്മെന്റുമായി ടീം പെരുമാനി' ; ചിത്രം മെയ് 10ന് തിയറ്ററുകളിൽ

നാൻ താൻ ഹീറോ നാൻ താൻ വില്ലൻ - From AjithKumar To Thala Ajith

'തല്ലുമാലക്ക് ശേഷം സ്പോർട്സ് കോമഡി ചിത്രവുമായി ഖാലിദ് റഹ്മാൻ' ; നസ്ലെൻ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

യുഎഇയിലെ വിവിധയിടങ്ങളില്‍ മഴ, ഓറഞ്ച് അലർട്ട്

വായനോത്സവം: പവലിയനുകള്‍ സന്ദർശിച്ച്, പുരസ്കാരജേതാക്കളെ അഭിനന്ദിച്ച് ഷാർജ സുല്‍ത്താന്‍

SCROLL FOR NEXT