Around us

'അടികൊണ്ട് വീണ എന്റെ മുഖത്ത് ചവിട്ടി, കാല് കൊണ്ട് മുഖത്ത് അമർത്തി' കിരണിന്റെ ക്രൂരതകൾ വെളിപ്പെടുത്തുന്ന വിസ്മയയുടെ ചാറ്റ്

കൊല്ലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുവതിക്ക് ഭർത്താവിൽ നിന്നും ക്രൂര മർദ്ദനമാണ് നേരിടേണ്ടി വന്നതെന്ന് ബന്ധുക്കൾക്ക് അയച്ച ചാറ്റിൽ നിന്നും വ്യക്തമാകുന്നു. ദേഷ്യം വന്നാൽ അയാൾ എന്നെ അടിക്കും. അയാൾക്ക് കൊടുത്ത വണ്ടി കൊള്ളില്ലെന്ന് പറഞ്ഞ് അച്ഛനെയും എന്നെയും കുറെ ചീത്ത വിളിക്കും. കുറേ നേരം സഹിച്ചിരുന്നു. പക്ഷേ നിർത്തിയില്ല. സഹികെട്ട് മുറിയിൽനിന്ന് ഇറങ്ങിപ്പോകാൻ നോക്കിയപ്പോ മുടിയിൽ പിടിച്ചു വലിച്ച് പലതവണ അടിച്ചു. അടികൊണ്ട് വീണ എന്റെ മുഖത്ത് ചവിട്ടി, കാല് കൊണ്ട് മുഖത്ത് അമർത്തി. മരണത്തിന് തലേ ദിവസമാണ് ഭർത്താവ് കിരൺ ചെയ്ത ക്രൂരതകൾ വെളിപ്പെടുത്തുന്ന വാട്സാപ്പ് ചാറ്റുകളും ചിത്രങ്ങളും വിസ്മയ ബന്ധുവിന് അയച്ചത്.

മുഖത്തും കൈകളിലും മുറിവേറ്റതിന്റെ പാടുകളും അടികൊണ്ടു നീലിച്ചതിന്റെ പാടുകളടക്കമുള്ള ചിത്രങ്ങളാണ് വിസ്മയ ബന്ധുക്കൾക്ക് അയച്ചത് . സ്ത്രീധനം നൽകിയ വണ്ടി ഇഷ്ട്ടപ്പെടാത്തത് കൊണ്ടാണ് മകളെ ഉപദ്രവിച്ചതെന്ന് വിസ്മയയുടെ അച്ഛനും പറഞ്ഞിരുന്നു. 'ഒരേക്കർ ഇരുപത് സെന്റ് വസ്തു,100 പവൻ സ്വർണ്ണം, പത്ത് ലക്ഷത്തിനകത്ത് ഒരു വണ്ടി എന്നാണ് പറഞ്ഞിരുന്നത്. പക്ഷേ കൊടുത്ത വണ്ടി അവനിഷ്ടപ്പെട്ടില്ല. വണ്ടി വേണ്ട, പണം മതി എന്ന് പറഞ്ഞ് മോളെ നിരന്തരം ഉപദ്രവിക്കുമെന്ന് വിസ്മയുടെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താംനടയിൽ ഭർതൃഗൃഹത്തിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച വിസ്മയെ കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കൾ നിലമേലിൽ നിന്നും ശാസ്‌താംകോട്ടയിലേക്ക് എത്തുകയായിരുന്നു.

അതെ സമയം വിസ്‌മയുടേത് കൊലപാതകം തന്നെയാണെന്ന് സഹോദരൻ വിജിത്ത് പറഞ്ഞു. സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ വീട്ടിൽ വന്നു നിൽക്കുന്ന സാഹചര്യമുണ്ടായിരുന്നു. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ച് കിരൺ രക്ഷപ്പെടാൻ ശ്രമിക്കുന്നതായും വിജിത്ത് ആരോപിച്ചു. 2020 മാർച്ചിലായിരുന്നു കിരണുമായുള്ള വിസ്മയയുടെ വിവാഹം നടന്നത്.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT