Around us

പിതാവിനെ മര്‍ദ്ദിച്ച മകനെ പിടികൂടി; രതീഷ് അറസ്റ്റിലായത് ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞ ശേഷം

THE CUE

മദ്യം മാറ്റിയെന്നാരോപിച്ച് പിതാവിനെ ക്രൂരമായി തല്ലിച്ചതച്ച മകനെ പൊലീസ് പിടികൂടി. മാവേലിക്കര തെക്കേക്കര കാക്കാനപ്പള്ളില്‍ കിഴക്കേതില്‍ രതീഷ് (29) ആണ് പൊലീസിന്റെ പിടിയിലായത്. അച്ഛനെ തല്ലിയതിന് ശേഷം ഒളിവില്‍ പോയിരുന്ന രതീഷിനെ ചുനക്കര പെട്രോള്‍ പമ്പിന് സമീപത്ത് നിന്നും കുറത്തിക്കാട് എസ് ഐ ആണ് അറസ്റ്റ് ചെയ്തത്.

വയോജനദിനമായ ഒക്ടോബര്‍ ഒന്നിന് മകന്‍ വൃദ്ധനായ പിതാവിനെ മര്‍ദ്ദിക്കുന്ന വീഡിയോ വൈറലായിരുന്നു. മദ്യം എടുത്തുമാറ്റിയെന്ന് ആരോപിച്ചായിരുന്നു ഇത്. ഇയാള്‍ അച്ഛനെ അസഭ്യം പറഞ്ഞ് തല്ലുകയും മുണ്ടുരിഞ്ഞ് നിലത്തിട്ട് ചവിട്ടുകയും ചെയ്യുന്നതത് വീഡിയോയിലുണ്ടായിരുന്നു. ഗ്രീന്‍ കേരള എന്ന ഫെയ്സ്ബുക്ക് പേജിലാണ് വീഡിയോ ആദ്യം പോസ്റ്റ് ചെയ്യപ്പെട്ടത്. പിന്നാലെ വിവിധ സമൂഹ മാധ്യമ ഗ്രൂപ്പുകളില്‍ വീഡിയോ വൈറലായി. വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്ന് കുറത്തിക്കാട് പൊലീസ് വധശ്രമത്തിന് കേസെടുത്തു.

അച്ഛനെ മര്‍ദ്ദിക്കുന്ന മകനെ അമ്മ ശകാരിക്കുന്നതും വീഡിയോയിലുണ്ട്. സമീപവാസിയായ മറ്റൊരു യുവാവെത്തിയാണ് രതീഷിനെ പിടിച്ചുമാറ്റിയത്. സംഭവം പകര്‍ത്തിയ ആളോട് എടുത്തോയെന്ന് രതീഷ് പറയുന്നതും കാണാം. വീഡിയോ വൈറലായതിന് പിന്നാലെ ഇയാളെ തേടി പൊലീസ് വീട്ടിലെത്തിയിരുന്നുു. രതീഷ് സ്ഥിരം പോകാറുള്ള സ്ഥലങ്ങളിലെല്ലാം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT