Around us

ഹൃദയങ്ങളിൽ തീ നിറയ്ക്കുമ്പോൾ ഉള്ളു തണുപ്പിക്കാം, ഡാൻസ് തുടരൂ ; നവീനിനും ജാനകിയ്ക്കും പിന്തുണയുമായി മിൽമ

'റാസ്പുടിൻ' പാട്ടിന് ചുവടുവെച്ച് വൈറലായ നവീനിനും ജാനകിക്കും പിന്തുണയുമായി മിൽമ. ഫേസ്ബുക് പേജിലാണ് ഇരുവരുടെയും കാരിക്കേച്ചർ പങ്കുവെച്ച് മിൽമ പിന്തുണ പ്രഖ്യാപിച്ചത്. ഇരുവരോടും ഡാൻസ് തുടരൂവെന്നും മിൽമ പറയുന്നു.

ഹൃദയങ്ങളിൽ തീ നിറയ്ക്കുമ്പോൾ ഉള്ളു തണുപ്പിക്കാൻ മിൽമ' എന്നാണ് കാരിക്കേച്ചറിനൊപ്പം കുറിച്ചിട്ടുള്ളത്. ഇരുവരുടെയും ഡാൻസ് വൈറൽ ആയതിനെ തുടർന്ന് 'ലൗ ജിഹാദ്' ആരോപണവുമായി ചിലർ സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നിരുന്നു . ഇതിനു പിന്നാലെ നിരവധി പേർ വിദ്യാർഥികൾക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു . റെസിസ്റ്റ് ഹേറ്റ് എന്ന പേരിൽ തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ ക്യാമ്പയിൻ തന്നെ തുടങ്ങിയിരുന്നു . ഈ സാഹചര്യത്തിലാണ് മിൽമയും ഇരുവർക്കും പിന്തുണ പ്രഖ്യാപിച്ചത്.

തിരുവനന്തപുരം സ്വദേശിയായ ജാനകി മൂന്നാം വർഷ എം.ബി.ബി.എസ്​ വിദ്യാർഥിയും മാനന്തവാടി സ്വദേശിയായ നവീൻ നാലാം വർഷ വിദ്യാർഥിയുമാണ്​. ബോണി എം ബാൻഡിന്‍റെ 'റാ റാ റാസ്​പുടിൻ ലവർ ഓഫ്​ ദ റഷ്യൻ ക്വീൻ' എന്ന്​ തുടങ്ങുന്ന ഗാനത്തിനാണ് ഇവർ ചുവടുവെച്ചത്.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT