Around us

എന്തോ ഒരു പന്തികേട്, ജാനകിയുടെ മാതാപിതാക്കൾ ശ്രദ്ധിക്കണം; വൈറൽ ഡാൻസേഴ്‌സിനെതിരെ വിദ്വേഷ പ്രചാരണം

റാ..റാ റാസ്പുടിന്‍ എന്ന ഗാനത്തിന് ചുവടുകൾ വെച്ച് സോഷ്യൽ മീഡിയയിൽ വൈറൽ ആയ നവീനും ജാനകിക്കുമെതിരെ വിദ്വേഷ പ്രചാരണം. കൃഷ്ണ രാജ് എന്ന വക്കീൽ ഇരുവർക്കുമെതിരെ ലൗ ജിഹാദ് ആരോപണവുമായി രംഗത്ത് വന്നിരുന്നു . ജാനകിയുടെ പേരിനൊപ്പമുള്ള ഓം കുമാറും നവീന്റെ പേരിനൊപ്പമുള്ള റസാഖും ചൂണ്ടിക്കാട്ടി ഇയാൾ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തതാണ് ചർച്ചകൾക്ക് കാരണമായത് . തുടർന്ന് കൃഷ്ണരാജിനെ നിശിതമായി വിമർശിച്ചുക്കൊണ്ട് സോഷ്യൽ മീഡിയയിൽ കമന്റുകൾ നിറയുവാൻ തുടങ്ങി.

ജാനകിയും നവീനും. തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികളുടെ ഡാൻസ് വൈറൽ ആകുന്നു. ജാനകി എം ഓംകുമാറും നവീൻ കെ റസാക്കും ആണ് വിദ്യാർത്ഥികൾ. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛൻ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം- ഇപ്രാകാരമായിരുന്നു കൃഷ്ണൻ രാജിന്റെ പോസ്റ്റ്.

പോസ്റ്റ് ഇട്ട് മിനുകൾക്കുള്ളിൽ തന്നെ സംഘപരിവാർ പ്രൊഫൈലുകൾക്കെതിരെ നിശിതമായി വിമർശനവുമായി കമന്റുകൾ നിറയുവാൻ തുടങ്ങി. സംഭവം വിവാദമായതോടെ പ്രമുഖരിൽ പലരും ജാനകിയേയും നവീനിനെയും അനുകൂലിച്ച് കൊണ്ട് പോസ്റ്റുകൾ ഇട്ടു.

പ്രമുഖ ബ്ലോഗറായ ബഷീർ വള്ളിക്കുന്നിന്റെ പോസ്റ്റ്

ജാനകിയും നവീനും.

മുപ്പത് സെക്കന്ഡുള്ള ഒരു പെർഫോമൻസ്

ഏതാനും ചുവടുകൾ ഒന്നിച്ച്..

അതുണ്ടാക്കിയ ഒരു തരംഗമുണ്ടല്ലോ.. വാക്കുകൾക്കപ്പുറത്തായിരുന്നു..

ഒരു തവണ കണ്ടവർ വീണ്ടും വീണ്ടും കണ്ടു..

അതൊരു ദേശീയ ഹിറ്റായി മാറി.

അപ്പോൾ ചില വിഷജീവികൾ മാളങ്ങളിൽ നിന്ന് ഇറങ്ങി വന്നു. അവരുടെ പേരുകളും ഇനീഷ്യലും കണ്ടു പിടിച്ചു.

ജാനകി ഓംകുമാറും നവീൻ കെ റസാക്കും.

പിന്നെ വിഷം ചീറ്റലായി. കൊടും വിഷം.. കൊടും വർഗീയത.

ഇതുകൊണ്ടെക്കെ തന്നെയാണ് ,

നിങ്ങളെ കേരള ജനത പുറം കാല് കൊണ്ട് ആട്ടിയോടിക്കുന്നത്. വീട്ടിലോ നാട്ടിലെ കയറ്റാൻ പറ്റാത്ത വിഷങ്ങളായി കാണുന്നത്.

മനുഷ്യർ മനുഷ്യരായി കേരളത്തിൽ തുടരും.

നവീനും ജാനകിയും ഇനിയും ചുവടുകൾ വെക്കുമെങ്കിൽ

കേരള ജനത അതും ഏറ്റു വാങ്ങും. അതും ആസ്വദിക്കും..

നിങ്ങളുടെ ജന്മം അറപ്പും വെറുപ്പും വിതയ്ക്കുന്ന വിഷങ്ങളായും തുടരും.

‘ഡീമൻ സ്ലേയറി'ന് ലഭിക്കുന്ന സ്വീകാര്യത അത്ഭുതപ്പെടുത്തുന്നതാണ്: സുരേഷ് ഷേണായി

എല്ലാവർക്കും ഇഷ്ടപ്പെടുന്ന സിനിമ ലഭിക്കുന്നത് ഭാഗ്യം, ‘കൂമന്‍ ’ കരിയറിന് ഗിയർ ഷിഫ്റ്റ് നൽകിയ സിനിമ ആസിഫലി

മമ്മൂട്ടിയൊടൊത്ത് സിനിമ ചെയ്യുക വലിയ ആഗ്രഹം, ‘മിറാഷ്’ ഒരു ഇവന്‍റ്ഫുള്‍ ത്രില്ലര്‍, കോടിക്ലബ് മത്സരത്തില്‍ താല്‍പര്യമില്ല, ജിത്തൂ ജോസഫ്

ജീവനൊടുക്കിയ നേതാക്കള്‍, പരാതികളുമായെത്തുന്ന ബന്ധുക്കള്‍, ഗ്രൂപ്പ് പോര്; വയനാട് കോണ്‍ഗ്രസിലെ വിവാദങ്ങള്‍

'ഈ വള എവിടുന്നാ?' ആക്ഷനുമുണ്ട്, ഡ്രാമയുമുണ്ട്; ഞെട്ടിച്ച് വള ട്രെയ്‌ലര്‍

SCROLL FOR NEXT