Around us

‘തെറ്റുകാരനെന്ന് കണ്ടെത്തിയാല്‍ ശിക്ഷിക്കാം, അറസ്റ്റ് ചെയ്യാം ജയിലിലിടാം, അത്ര തന്നെ’, മീടുവില്‍ വിനായകന്റെ പ്രതികരണം

THE CUE

ഫോണിലൂടെ അശ്ലീലചുവയോടെ നടന്‍ വിനായകന്‍ സംസാരിച്ചുവെന്ന ദളിത് ആക്ടിവിസ്റ്റിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത സാഹചര്യത്തില്‍ പ്രതികരണവുമായി വിനായകന്‍. തനിക്ക് കേസിനെ കുറിച്ച് ഒരു പിടിയുമില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ പ്രതികരണത്തില്‍ വിനായകന്‍ പറഞ്ഞത്.

എനിക്ക് ഒന്നും പറയാനില്ല. അവള്‍ എന്താണോ ചെയ്യുന്നത് അത് പൂര്‍ത്തിയാക്കാന്‍ അവളെ അനുവദിക്കൂ. എനിക്ക് എന്താണ് സംഭവിച്ചതെന്ന് പോലും അറിയില്ല. എന്നെ വിളിക്കുന്നവരുടെ കോളുകള്‍ ഞാന്‍ റെക്കോര്‍ഡ് ചെയ്യാറില്ല. ഇതെന്നെ സംബന്ധിച്ചതാണെന്ന് എനിക്ക് തോന്നുന്നേ ഇല്ല. അവരുടെ കയ്യില്‍ തെളിവുണ്ടെങ്കില്‍ ഞാനാണ് അത് ചെയ്തതെന്ന് അവര്‍ക്ക് അത് തെളിയിക്കാന്‍ സാധിക്കുമെങ്കില്‍, എന്നെ ശിക്ഷിക്കാം, അറസ്റ്റ് ചെയ്യാം ജയിലിലിടാം. അത്ര തന്നെ
വിനായകന്‍

കല്‍പ്പറ്റയില്‍ ദളിത് പെണ്‍കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ക്യാമ്പിലേക്ക് ക്ഷണിക്കുന്നതിനായാണ് ദളിത് ആക്ടിവിസ്റ്റ് വിനായകനെ ഫോണില്‍ വിളിച്ചത്. എന്നാല്‍ കേട്ടലറയ്ക്കുന്ന തെറി വിളിച്ചതിനൊപ്പം അശ്ലീലചുവയോടെ സംസാരിച്ചുവെന്നും ഇവര്‍ ആരോപിച്ചിരുന്നു. കേരളത്തില്‍ സംഘപരിവാറിന് വേരുറപ്പിക്കാന്‍ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വിനായകന്‍ പ്രതികരിച്ചിരുന്നു. നടനെതിരെ സോഷ്യല്‍ മീഡിയയിലൂടെ സംഘപരിവാര്‍ അനുകൂലികള്‍ ആക്ഷേപവും അപവാദ പ്രചരണവും നടത്തിയിരുന്നു. ഇത്തരത്തിലുള്ള ആക്രമണം നേരിടുന്ന വിനായകനൊപ്പം നില്‍ക്കുമ്പോഴും അയാളിലെ സ്ത്രീവിരുദ്ധത അനുഭവിച്ചിട്ടുണ്ടെന്നായിരുന്നു യുവതിയുടെ പോസ്റ്റ്.

വിനായകന്‍ ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചുവെന്ന് പരാതി നല്‍കിയ ദളിത് ആക്ടിവിസ്റ്റ് പോലീസിന് തെളിവുകള്‍ കൈമാറുകയും ചെയ്തിരുന്നു. കേസ് അന്വേഷിക്കുന്ന കല്‍പ്പറ്റ പോലീസിനാണ് ഓഡിയോ തെളിവുകള്‍ നല്‍കിയത്. അന്വേഷണ സംഘം കഴിഞ്ഞ ദിവസം യുവതിയുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു.

വിനായകനെ അറസ്റ്റ് ചെയ്യുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ അബ്ദുള്‍ റസാഖ് നേരത്തെ പ്രതികരിച്ചത്. സൈബര്‍ സെല്‍ കോള്‍ ഡീറ്റെയ്ല്‍സ് പരിശോധിച്ച് വരികയാണെന്നും പൊലീസ് പറയുന്നു. സെന്‍സേഷണല്‍ കേസായതിനാല്‍ അന്വേഷണത്തില്‍ എടുത്തുചാടി നടപടി വേണ്ടെന്നാണ് പൊലീസ് തീരുമാനം.

സ്ത്രീയുടെ അന്തസിനെ ഹനിച്ചതിന് ഐപിസി 509ാം വകുപ്പ് അടക്കം നാല് വകുപ്പുകള്‍ പ്രകാരമാണ് വിനായകനെതിരെ കേസെടുത്തിരിക്കുന്നത്. യുവതിയുടെ നാട്ടിലാണ് പരാതി നല്‍കിയതെങ്കിലും ഫോണില്‍ സംസാരിച്ചത് വയനാട്ടില്‍ നിന്നായതിനാല്‍ അവിടേക്ക് കേസ് കൈമാറുകയായിരുന്നു.

എസ്‌ കെ പൊറ്റെക്കാട്ട്‌ സ്മാരക സമിതി പുരസ്കാരം: കെപി രാമനുണ്ണിയ്ക്കും അക്ബ‍ർ ആലിക്കരയ്ക്കും

പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളില്‍ തിളക്കമാർന്ന വിജയം നേടി ഷാർജ ഇന്ത്യ ഇന്‍റർനാഷണല്‍ സ്കൂൾ

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

SCROLL FOR NEXT