Around us

സംവിധായകൻ വിജി തമ്പി വിഎച്ച്പി സംസ്ഥാന അധ്യക്ഷൻ

വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷനായി സംവിധായകന്‍ വിജി തമ്പിയെ തെരഞ്ഞെടുത്തു. ഹരിയാനയിലെ ഫരീദാബാദില്‍ ചേര്‍ന്ന വിശ്വഹിന്ദു പരിഷത്ത് സമ്മേളനത്തിലാണ്​ വിജി തമ്പിയെ നിയമിച്ചതായി അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ മിലിന്ദ് എസ്. പരാന്തേ പ്രഖ്യാപിച്ചത്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷൻ അംഗമായ വിജി തമ്പി ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ഉപദേഷ്ടാവാണ്.

വി.എച്ച്​.പി ദേശീയ അധ്യക്ഷനായി ഓര്‍ത്തോപീഡിക് സര്‍ജനും പത്മശ്രീ ജേതാവുമായ രബീന്ദ്ര നരേന്‍ സിംഗ് തിരഞ്ഞെടുക്കപ്പെട്ടു. ബീഹാര്‍ സ്വദേശിയായ സിംഗ് ഇതുവരെ വിശ്വഹിന്ദു പരിഷത്ത് വൈസ് പ്രസിഡന്‍റായിരുന്നു. സംസ്ഥാന അധ്യക്ഷനായിരുന്ന ബി ആര്‍ ബലരാമന്‍ വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന സമിതിയിൽ തുടരും.

'ദി റൈഡിലൂടെ മലയാള ഭാഷയെ കശ്മീർ വരെ എത്തിക്കാൻ കഴിഞ്ഞു'; രസകരമായ പ്രതികരണവുമായി സുധി കോപ്പ

വിജയം തുടരും; മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ട് വീണ്ടും; നിർമ്മാണം ആഷിഖ് ഉസ്മാൻ

മതവിശ്വാസിയെ തര്‍ക്കിച്ച് തോല്‍പിക്കലല്ല യുക്തിവാദിയുടെ ജോലി; വൈശാഖന്‍ തമ്പി അഭിമുഖം

വയനാട് ഫണ്ട്, കണക്കുണ്ട്, വീട് വരും | Shanimol Osman Interview

പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളുമായി ടൈഗര്‍ ഫുഡ്‌സ് ഇന്ത്യ യുഎഇ വിപണിയിലും

SCROLL FOR NEXT