Around us

വിവാദ യൂട്യൂബര്‍ വിജയ് പി നായര്‍ പൊലീസ് കസ്റ്റഡിയില്‍

യൂട്യൂബ് ചാനലിലൂടെ സ്ത്രീകള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയ വിജയ് പി നായര്‍ പൊലീസ് കസ്റ്റഡിയില്‍. തിരുവനന്തപുരം കല്ലിയൂരിലെ വീട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

ഭാഗ്യലക്ഷ്മിയുള്‍പ്പടെയുള്ളവരുടെ പരാതിയെ തുടര്‍ന്ന് വിജയ് പി നായര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇയാള്‍ താമസിച്ചിരുന്ന ലേഡ്ജിലെ മുറിയില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്നലെ മുതല്‍ ലോഡ്ജില്‍ ഇയാള്‍ വന്നിട്ടില്ലെന്നായിരുന്നു അന്വേഷിച്ചെത്തിയ പൊലീസുകാരോട് മറ്റ് മുറികളില്‍ താമസിക്കുന്നവര്‍ പറഞ്ഞത്. പിന്നീട് ഇയാളെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തന്റെ യൂട്യൂബ് ചാനലിലൂടെ മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയും പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ വിജയ് പി നായര്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ ഇയാളെ കയ്യേറ്റം ചെയ്തത്. തിരുവനന്തപുരത്ത് ഇയാള്‍ താമസിക്കുന്ന ലോഡ്ജിലെത്തി മഷിയൊഴിക്കുകയും അടിക്കുകയും മാപ്പ് പറയിക്കുകയും ചെയ്തു. അവകാശപ്പെട്ട പോലെ ഇയാള്‍ക്ക് ഡോക്ടറേറ്റ് ഇല്ലെന്ന് പിന്നീട് വ്യക്തമാവുകയും ചെയ്തിരുന്നു.

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

SCROLL FOR NEXT