Around us

വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍; പരാതിക്കാരിക്ക് നീതി ഉറപ്പാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍

ബലാത്സംഗ കേസില്‍ പ്രതിയായ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായി. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലാണ് വിജയ്ബാബു ഹാജരായത്. ബുധനാഴ്ച രാവിലെ 9.15നാണ് വിജയ് ബാബു നെടുമ്പാശ്ശേരിയിലെത്തിയത്.

പൊലീസുമായി പൂര്‍ണമായി സഹകരിക്കുമെന്ന് നാട്ടിലെത്തിയ വിജയ് ബാബു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 'ഞാന്‍ ഇന്ന് വരുമെന്ന് പറഞ്ഞിരുന്നില്ലേ, വന്നു. കോടതിയില്‍ പൂര്‍ണവിശ്വാസമുണ്ട്. പൊലീസുമായി പൂര്‍ണമായും സഹകരിക്കും. സത്യം പുറത്തുകൊണ്ടുവരും,' വിജയ് ബാബു പറഞ്ഞു.

വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്യുമെന്നും പരാതിക്കാരിക്ക് നീതി ഉറപ്പാക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

വിദേശത്ത് നിന്ന് വിജയ് ബാബു നാട്ടിലെത്തിയാല്‍ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിനും ഇമിഗ്രേഷന്‍ വിഭാഗത്തിനും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

നടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്. തുടര്‍ന്ന് ജോര്‍ജിയയിലേക്ക് പോയിരുന്നു. പൊലീസ് വിജയ് ബാബുവിനെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് ദുബായിലേക്ക് തിരിച്ചെത്തിയ വിജയ് ബാബു 30ന് നാട്ടിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ബുധനാഴ്ച നാട്ടിലേക്കെത്തുമെന്ന് പിന്നീട് അറിയിക്കുകയായിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT