ബലാത്സംഗ കേസില്‍ പ്രതിയായ വിജയ് ബാബു ജോര്‍ജിയയില്‍ നിന്ന് ദുബായില്‍ മടങ്ങിയെത്തി എന്ന് പൊലീസ്. നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി എന്നും കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു എന്നും കൊച്ചി പൊലീസ്. പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനാല്‍ ദുബായില്‍ നിന്ന് പ്രത്യേക രേഖകള്‍ ഉപയോഗിച്ച് നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. നാളെ വൈകുന്നേരത്തിനകം കൊച്ചിയില്‍ എത്തിക്കാനാണ് നീക്കം.
ഇന്ത്യയിലേക്ക് എത്തുന്നതിന്റെ ടിക്കറ്റെടുത്ത് ഹാജരാക്കാന്‍ വിജയ് ബാബുവിനോട് ഇന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ താന്‍ അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകാന്‍ തയ്യാറാണ് എന്ന് വിജയ് ബാബു അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ മറുപടി.
ഏപ്രില്‍ 24നാണ് വിജയ് ബാബു ബെംഗളുരു വിമാനത്താവളം വഴി ദുബായിലേക്ക് കടന്നത്. പരാതി നല്‍കിയ നടിയുടെ പേര് ലൈവിലൂടെ വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസുണ്ട്. ഇതിനിടെ വുമണ്‍ എഗയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന പേജിലൂടെ മറ്റൊരു ലൈംഗികാതിക്രമ ആരോപണവും വിജയ് ബാബുവിനെതിരെ ഉയര്‍ന്നിരുന്നു.