Around us

വിജയ് ബാബു വിദേശത്ത് നിന്ന് തിരിച്ചെത്തി; ചോദ്യം ചെയ്യലിന് ഹാജരായേക്കും

ബലാത്സംഗക്കേസില്‍ പ്രതിയായ വിജയ് ബാബു വിദേശത്ത് നിന്ന് നാട്ടിലെത്തി. ദുബായില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രാവിലെ ഒന്‍പത് മണിയോടെയാണ് വിജയ് ബാബു എത്തിയത്.

ബുധനാഴ്ച തിരിച്ചെത്തുമെന്ന് വിജയ് ബാബു കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ദുബായില്‍ നിന്ന് പുറപ്പെടുന്ന എമിറേറ്റ് വിമാനത്തിലെത്തുമെന്നാണ് അറിയിച്ചത്. അറസ്റ്റ് ചെയ്യും എന്നുള്ളതുകൊണ്ടാണ് കഴിഞ്ഞദിവസം വരാതിരുന്നതെന്നും വിജയ് ബാബുവിന്റെ അഭിഭാഷകന്‍ ബോധിപ്പിച്ചു.

അതേസമയം വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി രണ്ട് ദിവസത്തേക്ക് തടഞ്ഞിരുന്നു. നാളെ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കും.

നാട്ടിലെത്തിയ വിജയ് ബാബു എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജര്‍ ആയേക്കും. കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ വിജയ് ബാബുവിനെ ചോദ്യം ചെയ്ത് വിട്ടയക്കും.

വിദേശത്ത് നിന്ന് വിജയ് ബാബു എത്തിയാല്‍ വിമാനത്താവളത്തല്‍ വെച്ച് അറസ്റ്റ് ചെയ്യരുതെന്നാണ് പൊലീസ് നിര്‍ദേശം. അറസ്റ്റില്‍ നിന്ന് ഇമിഗ്രേഷന്‍ വിഭാഗത്തെയും തടഞ്ഞിട്ടുണ്ട്.

നടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്. തുടര്‍ന്ന് ജോര്‍ജിയയിലേക്ക് പോയിരുന്നു. പൊലീസ് വിജയ് ബാബുവിനെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് ദുബായിലേക്ക് തിരിച്ചെത്തിയ വിജയ് ബാബു 30ന് നാട്ടിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ബുധനാഴ്ച നാട്ടിലേക്കെത്തുമെന്ന് പിന്നീട് അറിയിക്കുകയായിരുന്നു.

വിജയ് സര്‍ക്കാരിന്റെ തായ്മാമന്‍ തങ്കമോതിരം പദ്ധതിയില്‍ 755 കോടിയുടെ കരാര്‍ ജോയ് ആലുക്കാസിന്

തമിഴ്‌നാടിന്റെ 'തായ് മാമന്‍ തങ്ക മോതിരം' പദ്ധതി; സ്വര്‍ണ്ണ മോതിരങ്ങള്‍ വിതരണം ചെയ്യാനുള്ള കരാര്‍ കല്യാണ്‍ ജൂവലേഴ്‌സിന്

റോക്കിങ് സ്റ്റാര്‍ യഷിനൊപ്പം ഗീതു മോഹന്‍ദാസ്; 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍അപ്‌സ്' തിരുവോണത്തിന് തിയറ്ററുകളില്‍

സ്ട്രൈക്കറില്ലാത്ത ബാഴ്‌സ; എതിരാളികൾക്ക് പിടികൊടുക്കാത്ത തന്ത്രം

'ഞാനില്ല, ഞാനില്ലിനി നിന്‍.... ലോ ആന്റ് ഓര്‍ഡറിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്

SCROLL FOR NEXT