Around us

'ഈ കപ്പല്‍ ആടിയുലയുമെന്നത് നിങ്ങളുടെ സ്വപ്‌നം മാത്രം, അതിനൊരു കപ്പിത്താനുണ്ട്, അത് നവകേരളത്തിലെത്തും'; വീണ ജോര്‍ജ്

പ്രതിപക്ഷം കാണിച്ച രാഷ്ട്രീയ അബദ്ധമാണ് അവിശ്വാസ പ്രമേയമെന്ന് വീണ ജോര്‍ജ് എംഎല്‍എ. വിഡി സതീശന്‍ അവതരിപ്പിച്ച പ്രമേയം അത്രയും ദുര്‍ബലമായ ഒന്നാണെന്നും നിയമസഭയില്‍ സംസാരിക്കവെ വീണ ജോര്‍ജ് പറഞ്ഞു. എന്താണ് ഇവര്‍ പറയുന്ന കാര്യത്തിന്റെ ഉള്ളടക്കമെന്ന് അവര്‍ക്ക് തന്നെ ബോധ്യപ്പെടുത്താന്‍ കഴിയുന്നില്ല. സര്‍ക്കാരിനെതിരെ കൃത്യമായ ഒരു ആരോപണം ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്നും വീണ ജോര്‍ജ് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അഴിമതിയുടെ ചെളിക്കുണ്ടില്‍ കിടക്കാന്‍ ഇടതുപക്ഷത്തെ കിട്ടില്ല. അവര്‍ ആദ്യം അവിശ്വാസം അവതരിപ്പിക്കേണ്ടത് പ്രതിപക്ഷ നേതാവിനെതിരെയാണ്. എത്ര ദുര്‍ബലമായ വാദങ്ങളാണ് ഓരോ വിഷയത്തിലും അദ്ദേഹം കോടതിയില്‍ പോയി പറയുന്നത്. സ്വര്‍ണക്കടത്തിനെ കുറിച്ച് പറഞ്ഞപ്പോള്‍ മുസ്ലീം ലീഗ് പ്രതികളെ കുറിച്ച് മൗനം പാലിച്ചത് എന്തുകൊണ്ടാണെന്നും എംഎല്‍എ ചോദിച്ചു.

നിങ്ങള്‍ സൃഷ്ടിച്ച പുകമറയൊന്നും ഇവിടെ ഇല്ല എന്ന് ഈ സഭയില്‍ ജനങ്ങള്‍ക്ക് വ്യക്തമാവുകയാണ്. ഈ സര്‍ക്കാരിനെയും മുന്‍ സര്‍ക്കാരിനെയും താരതമ്യം ചെയ്യാന്‍ ജനങ്ങള്‍ക്ക് അവസരം ഒരുക്കിയിരിക്കുകയാണ് ഈ അവിശ്വാസപ്രമേയത്തിലൂടെ പ്രതിപക്ഷം. മുന്‍ മുഖ്യമന്ത്രിയെ ഇടിച്ചുതാഴ്ത്താനായിരിക്കാം പ്രതിപക്ഷ നേതാവ് ഈ തന്ത്രം ഉപയോഗിച്ചത്.

പ്രതിപക്ഷ എംഎല്‍എമാരുടെ മണ്ഡലങ്ങളിലടക്കം കോടിക്കണക്കിന് രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാരിന്റെ കാലത്ത് നടത്തുന്നത്. ഹരിപ്പാട്, പറവൂര്‍ മണ്ഡലങ്ങളുടെ കാര്യം പ്രത്യേകമായി എടുത്ത് പറയേണ്ടത്. 1200 വീടുകള്‍ പറവൂര്‍ മണ്ഡലത്തില്‍ ലൈഫ് മിഷന്‍ പദ്ധതിപ്രകാരം പണിതുകഴിഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ഹരിപ്പാട് മണ്ഡലത്തില്‍ 1700 വീടുകളാണ് നിര്‍മ്മിച്ചത്. എല്ലാ മേഖലയിലും വലിയ മാറ്റം കൊണ്ടുവന്ന സര്‍ക്കാരാണിത്. കൊവിഡാനന്തര ലോകത്തിന് ഈ സര്‍ക്കാര്‍ കാണിച്ചു കൊടുക്കാന്‍ പോകുന്ന മാതൃകയാണ് സുഭിക്ഷ കേരളം.

'കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ മേഖല കൂടി തുറന്നുകൊടുത്തിട്ടും ഭൂരിപക്ഷം അളുകളും ഇപ്പോഴും ആശ്രയിക്കുന്നത് ഗവണ്‍മെന്റ് ആശുപത്രികളെയാണ്. അത് ഈ സര്‍ക്കാര്‍ പൊതുജനാരോഗ്യ മേഖലയില്‍ വരുത്തിയ മാറ്റത്തിന്റെ തെളിവാണ്. ഈ കപ്പല്‍ ആടി ഉലയുമെന്നത് നിങ്ങളുടെ സ്വപ്നം മാത്രമാണ്. അതിനൊരു കപ്പിത്താനുണ്ട്. ഈ കപ്പല്‍ നവകേരളത്തിലേക്ക് അടുക്കുക തന്നെ ചെയ്യും. ദയവു ചെയ്ത് അനാവശ്യ കാര്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം സാധാരണക്കാരന്റെ കഞ്ഞിയില്‍ പാറ്റയിടരുത്', വീണ ജോര്‍ജ് പറഞ്ഞു.

വായനോത്സവം: പവലിയനുകള്‍ സന്ദർശിച്ച്, പുരസ്കാരജേതാക്കളെ അഭിനന്ദിച്ച് ഷാർജ സുല്‍ത്താന്‍

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

SCROLL FOR NEXT