Around us

'എന്റെ വയറ്റീക്കിടക്കണ കൊച്ചിനും ഇപ്പോ ആരൂല്ലാണ്ടാക്കീലേ, എന്തിനാ ഇങ്ങനെ ചെയ്തത്', ഹഖിന്റെ ഭാര്യ ചോദിക്കുന്നു

തന്റെ വയറ്റില്‍ കിടക്കുന്ന കുഞ്ഞിന് പോലും ആരുമില്ലാതാക്കി എന്തിനായിരുന്നു ഇങ്ങനെയൊരു കൊലപാതകമെന്ന് മരിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഹഖ് മുഹമ്മദിന്റെ ഭാര്യ നജീല. നാലര മാസം ഗര്‍ഭിണിയാണ് നജീല. ഇരുവര്‍ക്കും ഒന്നേകാല്‍ വയസുള്ള ഒരു മകന്‍ കൂടിയുണ്ട്.

'എന്റെ വയറ്റീക്കിടക്ക കൊച്ചിനും ഇപ്പോ ആരൂല്ലാണ്ടാക്കീലേ എല്ലാരും കൂടെ, എന്തിനാ ഇങ്ങനെ ചെയ്തത് എന്റെ ഇക്കാനോട്. ആരേം ഉപദ്രവിക്കാനോ ദ്രോഹിക്കാനോ ഒന്നും പോവൂലാ. എല്ലാരോടും സ്നേഹോം കാര്യോം ആയിട്ട് നിക്കണ ആളാണ്. എല്ലാരോടും വലിയ കാര്യമാണ്. പക്ഷേ, എന്തിനാണ് ഇങ്ങനെ ചെയ്തത്'. കൊല്ലപ്പെട്ട ഹഖിന്റെ വീട്ടിലെത്തിയ കൈരളി ചാനലിലൂടെയായിരുന്നു നജീലയുടെ പ്രതികരണം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളായ മിഥിലാജിന്റെയും ഹഖ് മുഹമ്മദിന്റെയും കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കലാശക്കൊട്ടിനിടെ ഉടലെടുത്ത വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. തേമ്പാമൂട് വെച്ച് പ്രതികളും കൊല്ലപ്പെട്ടവരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതിന് പിന്നാലെ ഏപ്രില്‍ നാലിന് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഷഹിനെ പ്രതികള്‍ ആക്രമിച്ചു. മെയ് 25 നും ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായി. തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഫൈസലിന് നേരെ വധശ്രമമുണ്ടായി. ഫൈസല്‍ ആക്രമണക്കേസിലെ അറസ്റ്റ് വൈരാഗ്യത്തിന് ഇടയാക്കിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT