Around us

വെഞ്ഞാറമ്മൂട് ഇരട്ടക്കൊല സിബിഐക്ക് വിടണമെന്ന് കേന്ദ്രത്തിന് അടൂര്‍ പ്രകാശിന്റെ കത്ത് ; വേണ്ടെന്ന് കോടിയേരി

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് അടൂര്‍ പ്രകാശ് എംപി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും കത്തയച്ചു. എന്നാല്‍ കേസില്‍ സിബിഐ അന്വേഷണമാവശ്യമില്ലെന്ന് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേസില്‍ പ്രതികളായി വരാന്‍ സാധ്യതയുള്ള കോണ്‍ഗ്രസ് നേതാക്കളെ രക്ഷപ്പെടുത്താനാണ് സിബിഐ അന്വേഷണ ആവശ്യം കെപിസിസിയും പ്രതിപക്ഷവും ഉന്നയിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെ പ്രാദേശിക ഗുണ്ടാസംഘം നടത്തിയ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ സംസ്ഥാന പൊലീസിന് കഴിയുമെന്ന് കോടിയേരി പറഞ്ഞു. ഇത്തരം കൊലക്കേസുകള്‍ അന്വേഷിക്കാനും ശിക്ഷ ഉറപ്പാക്കാനും സിബിഐയേക്കാള്‍ മികവ് കേരള പൊലീസിനുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള ബിജെപി യുഡിഎഫ് ചങ്ങാത്തത്തിന്റെ വിയര്‍പ്പുഗന്ധം സിബിഐ അന്വേഷണാവശ്യത്തില്‍ പരക്കുന്നുണ്ടെന്നും കോടിയേരി ആരോപിക്കുന്നു. യഥാര്‍ത്ഥ പ്രതികളെയും അതിന് നേതൃത്വം നല്‍കിയവരെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് തക്കതായ ശിക്ഷ വാങ്ങി നല്‍കുന്നതിനാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് അടൂര്‍പ്രകാശ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ക്രിമിനല്‍ പശ്ചാത്തലം കാരണം സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്യപ്പെട്ടയാളും സിപിഎം നേതാക്കളുടെ വിശ്വസ്തനുമായ തിരുവനന്തപുരം റൂറല്‍ എസ്പിയുടെ മേല്‍നോട്ടത്തില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ല. റൂറല്‍ എസ്പിയെ സംഘത്തില്‍ നിന്ന് മാറ്റി അന്വേഷണം സ്വതന്ത്രമാക്കണം. എങ്കിലേ ഗൂഢാലോചനയും യഥാര്‍ത്ഥ പ്രതികളും പുറത്തുവരികയുള്ളൂവെന്നും അടൂര്‍ പ്രകാശ് പറയുന്നു. സിപിഎം നേതാക്കള്‍ തമ്മിലുള്ള വ്യക്തിവൈരാഗ്യവും പാര്‍ട്ടിയിലെ വിഭാഗീയതയുമാണ് ഇരട്ടക്കൊലയിലേക്ക് നയിച്ചത്. സിപിഎം ഭരിക്കുന്ന ആഭ്യന്തര വകുപ്പില്‍ നിന്ന് സത്യസന്ധമായ അന്വേഷണം പ്രതീക്ഷിക്കാനാകില്ലെന്നും അടൂര്‍ പ്രകാശ് വിശദീകരിക്കുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT