Around us

മുഖ്യമന്ത്രിയോട് അപേക്ഷിച്ചിട്ടും കടമുറിക്ക് ലൈസന്‍സില്ല; ബീഡിത്തൊഴിലാളിയുടെ സ്വപ്നം ചുവപ്പുനാടയില്‍ കുരുക്കി പഞ്ചായത്ത് 

THE CUE

മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടുകാരനാണ് ബീഡിത്തൊഴിലാളിയായ സുരേന്ദ്രന്‍. വേങ്ങാട് പഞ്ചായത്ത് പരിധിയില്‍ രണ്ട് ഭാഗത്തും റോഡുള്ള രണ്ടര സെന്റ് സ്ഥലമുണ്ട് കീഴത്തൂരുകാരനായ സുരേന്ദ്രന്. അവിടെ കടമുറികള്‍ വെയ്ക്കാന്‍ തീരുമാനിച്ചു. ഉപജീവനത്തിനായി എന്തെങ്കിലും സംരംഭം തുടങ്ങുകയായിരുന്നു ലക്ഷ്യം. 2014 ല്‍ കെട്ടിട നിര്‍മ്മാണത്തിന് പഞ്ചായത്തില്‍ അനുമതി തേടി. എന്നാല്‍ റോഡ് പൊതുവഴിയാണെന്നും മൂന്ന് മീറ്റര്‍ വിടണമെന്നുമായിരുന്നു പഞ്ചായത്തിന്റെ ഉത്തരവ്. എന്നാല്‍ അത് സ്വകാര്യ റോഡാണെന്ന് കുടുംബം തെളിയിച്ചു.

ഇങ്ങനെ നിര്‍മ്മാണത്തിന് അനുമതി നേടിയെടുത്തു. ശേഷം കെട്ടിടം നിര്‍മ്മിച്ച് നമ്പറിന് അപക്ഷിച്ചു. എന്നാല്‍ കടയുടെ ഒരു ഭാഗത്ത് 12 സെന്റിമീറ്റര്‍ സ്ഥലം കയ്യേറിയെന്ന് ചൂണ്ടിക്കാട്ടി നമ്പര്‍ നല്‍കിയില്ല. എന്നാല്‍ ടൗണ്‍ സര്‍വേയര്‍ അളന്നപ്പോള്‍ കയ്യേറ്റമില്ലെന്നാണ് കണ്ടെത്തിയത്. ഇതോടെ വീണ്ടും അപേക്ഷയുമായി പഞ്ചായത്തിനെ സമീപിച്ചു. അഞ്ചരക്കണ്ടി തലശ്ശേരി റോഡ് കയ്യേറിയെന്നായിരുന്നു അപ്പോഴത്തെ വാദം. എന്നാല്‍ താലൂക്ക് സര്‍വേയര്‍ അളന്നപ്പോള്‍ കയ്യേറ്റമില്ല. സ്‌കെച്ച് കൊണ്ടുവരണമെന്നാണ് പഞ്ചായത്ത് ഒടുവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വീണ്ടും ഇല്ലാത്ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംരംഭം വൈകിപ്പിക്കാനുള്ള ലക്ഷ്യമായാണ് സുരേന്ദ്രന്‍ ഇതെല്ലാം കാണുന്നത്.

നേരിട്ട പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി രണ്ട് തവണ മുഖ്യമന്ത്രിക്ക് എഴുതിയിട്ടും ഫലമുണ്ടായില്ല. ലോണ്‍ എടുത്താണ് കടമുറി നിര്‍മ്മിച്ചത്. സംരംഭം യാഥാര്‍ത്ഥ്യമാക്കി വീട്ടാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഈ കുടുംബത്തിന്റെ സ്വപ്‌നങ്ങള്‍ ചുവപ്പുനാടയില്‍ കുടുങ്ങിയിരിക്കുകയാണ്. പഞ്ചായത്ത് അധികൃതര്‍ നിഷേധാത്മക നിലപാട് തുടരുകയാണെന്ന് സുരേന്ദ്രനും കുടുംബവും പരാതിപ്പെടുന്നു. ആവശ്യങ്ങള്‍ക്ക് ഓഫീസില്‍ ചെന്നാല്‍ കാത്തുനില്‍പ്പിക്കുകയും പിന്നീട് തിരിച്ചയയ്ക്കുന്നതുമാണ് പതിവെന്നും ഇവര്‍ വ്യക്തമാക്കുന്നു. മനോരമ ന്യൂസാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT