Around us

മികച്ച മന്ത്രിയെന്ന് വെള്ളാപ്പള്ളി; മത്സരിച്ചപ്പോള്‍ കളിയാക്കിയവരെ കൊണ്ട് അഭിപ്രായം തിരുത്തിക്കാന്‍ സാധിച്ചുവെന്ന് എം.എം മണി

മികച്ച മന്ത്രിയാണ് എം.എം മണിയെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പക്ഷപാതമില്ലാതെ വികസനം നടത്തുന്ന ആളാണ്. ഇനിയും പൊതുപ്രവര്‍ത്തന രംഗത്ത് ശോഭിക്കാന്‍ മണിയാശാന് കഴിയട്ടെയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എം.എം മണിക്കെതിരെ കരിങ്കുരങ്ങ് എന്ന് വെള്ളാപ്പള്ളി നടേശന്‍ വിളിച്ചത് വിവാദമായിരുന്നു.

നെടുങ്കണ്ടം എസ്.എന്‍.ഡി.പി യൂണിയന്‍ മന്ദിരത്തിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി എം.എം.മണി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ തന്നെ പലരും കളിയാക്കിയിരുന്നതായി മന്ത്രി എം.എം ഓര്‍മ്മിപ്പിച്ചു. താന്‍ വിജയിച്ചപ്പോഴും മന്ത്രിയായപ്പോഴും എന്ത് ചെയ്യാന്‍ കഴിയുമെന്ന് അവര്‍ ആശങ്കപ്പെട്ടു. ആ അഭിപ്രായം തിരുത്തിക്കാന്‍ സാധിച്ചുവെന്ന് മന്ത്രി എം.എം മണി വ്യക്തമാക്കി.

വെള്ളാപ്പള്ളിയുടെ പ്രവര്‍ത്തനങ്ങള്‍ എസ്.എന്‍.ഡി.പിക്ക് കരുത്താണെന്നും ഉദ്ഘാടന ചടങ്ങില്‍ എം.എം മണി പറഞ്ഞു. ഉടുമ്പന്‍ചോലയിലെ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന എം.എം മണിയെ രാജാക്കാട് വച്ചായിരുന്നു വെള്ളാപ്പള്ളി നടേശന്‍ കരിങ്കുരങ്ങ് എന്ന് വിളിച്ചത്.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT