Around us

പച്ചക്കറി റെക്കോര്‍ഡ് വിലയില്‍, സര്‍ക്കാര്‍ ഇടപെടുമെന്ന് ഭക്ഷ്യമന്ത്രി

സംസ്ഥാനത്ത് പച്ചക്കറി വില കുത്തനെ ഉയരുന്നു. തക്കാളി വില ചില്ലറ വിപണിയില്‍ 120 രൂപയിലേക്കെത്തി. തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും മൊത്ത വിപണിയില്‍ ക്ഷാമമായതിനാല്‍ പച്ചക്കറി കിട്ടാനില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.

പച്ചക്കറി വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ വ്യക്തമാക്കി. വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ സംബന്ധിച്ച് മന്ത്രി മാധ്യമങ്ങളെ കണ്ട് സംസാരിക്കും.

വെണ്ടയ്ക്ക, വഴുതന, ബീറ്റ് റൂട്ട്, സവാള, ചുവന്നുള്ളി എന്നിവയ്ക്കും വില കൂടിയിട്ടുണ്ട്. സപ്ലൈക്കോയിലെ പലചരക്ക് സാധനങ്ങള്‍ക്കും വില കൂടിയിട്ടുണ്ട്. ചെറുപയറിന് 30 രൂപയാണ് വില കൂടിയത്.

മുളക് 112 രൂപ ആയിരുന്നത് 134 രൂപയായി വര്‍ധിച്ചു. ചെറുപയര്‍ 84 രൂപയുണ്ടായിരുന്നത് 98 രൂപയായി ഉയര്‍ന്നു. സപ്ലൈക്കോയില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ രണ്ടാമത്തെ തവണയാണ് വിലകൂടുന്നത്.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT