Around us

മാധ്യമ സ്വാതന്ത്ര്യത്തിന്റെ പച്ചത്തുരുത്താണ് കേരളമെന്ന് വീണാ ജോര്‍ജ്ജ് എംഎല്‍എ

മാധ്യമസ്വാതന്ത്രത്തിനായി നിലകൊള്ളുന്ന സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്ന് വീണാ ജോര്‍ജ്ജ് എംഎല്‍എ. മാധ്യമ സ്വാതന്ത്ര്യത്തിന്റെ പച്ചത്തുരുത്താണ് കേരളം എന്നതില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകില്ല. മുഖ്യമന്ത്രി പിണറായി വിജയനോളം മാധ്യമങ്ങളാല്‍ വേ്ട്ടയാടപ്പെട്ട മറ്റൊരു രാഷ്ട്രീയ നേതാവില്ലെന്നും വീണാ ജോര്‍ജ്ജ് എംഎല്‍എ ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഒരു മാധ്യമത്തിന്റെയും പ്രീതി നോടാന്‍ പിണറായി വിജയന്‍ പുറകെ പോയിട്ടില്ല. നുണകളുടെ ചീട്ടുകൊട്ടാരങ്ങള്‍ തീര്‍ത്തല്ലേ അദ്ദേഹത്തെ പാര്‍ട്ടി സെക്രട്ടറിയായിരിക്കുമ്പോഴും ഇപ്പോള്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴും അധിക്ഷേപിക്കുന്നത്? അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെയും ഭാര്യയ്ക്കും മകള്‍ക്കുമെതിരെയും എന്തൊക്കെ വ്യാജവാര്‍ത്തകളും നുണപ്രചരണങ്ങളുമാണ് നടത്തിയിട്ടുള്ളത്.

സിപിഎമ്മിനെതിരെയും ഇടതുപക്ഷ സര്‍ക്കാറിനെതിരെയും വ്യാജവാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതിന് ആസൂത്രിതമായ ശ്രമങ്ങള്‍ തന്നെ നടക്കുന്നുണ്ട്. വാര്‍ത്തകളെ സെന്‍സേഷണലൈസ് ചെയ്യുന്നത് സിപിഎമ്മിന്റെയും, സര്‍ക്കാരിന്റെയും പേരുകള്‍ ചേര്‍ത്തുവെച്ചാണ്. അതിന് സത്യവുമായി ഒരു ബന്ധവും ഉണ്ടാവില്ലെന്നും വീണാ ജോര്‍ജ്ജ് എംഎല്‍എ പറഞ്ഞു.

അഭിമുഖത്തിന്റെ പൂര്‍ണരൂപം ഇവിടെ വായിക്കാം

https://bit.ly/3auqinO

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT