veena george health minister kerala siril k joy
Around us

വീണ ജോര്‍ജ്ജ് ആരോഗ്യമന്ത്രി, രണ്ടാം പിണറായി മന്ത്രിസഭയില്‍ നിര്‍ണായക ദൗത്യം

ആറന്‍മുളയില്‍ നിന്ന് നിയമസഭയിലെത്തിയ വീണ ജോര്‍ജ് ആരോഗ്യവകുപ്പ് മന്ത്രിയാകും. രാജ്യാന്തര ശ്രദ്ധ നേടിയ കെ.കെ. ശൈലജ ആരോഗ്യമന്ത്രിയെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് വീണ ജോര്‍ജ്ജില്‍ വന്നുചേര്‍ന്നിരിക്കുന്നത്.

ഡോ. ആര്‍ ബിന്ദുവിനെയും ആരോഗ്യമന്ത്രിയായി സിപിഐഎം സെക്രട്ടറിയേറ്റ് പരിഗണിച്ചിരുന്നു. ആരോഗ്യവകുപ്പ് മന്ത്രിയായി വനിത തന്നെ വേണമെന്നും സിപിഎം തീരുമാനിച്ചിരുന്നു.

രണ്ടാം തവണ ആറന്‍മുളയില്‍ നിന്ന് മികച്ച ഭൂരിപക്ഷത്തിലാണ് വീണ ജോര്‍ജ് നിയമസഭയിലെത്തിയത്. ആദ്യഊഴത്തില്‍ നിയമസഭയിലും ആറന്‍മുള മണ്ഡലത്തിലും മികച്ച പ്രകടനം കാഴ്ച വച്ച ജനപ്രതിനിധി കൂടിയാണ് വീണ ജോര്‍ജ്ജ്.

നാല്പത്തി നാലുകാരിയായ വീണാ ജോര്‍ജ് കോളജ് കാലത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകയായിരുന്നു. നിലവില്‍ സി.പി.ഐ.എം പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗമാണ്. കൈരളിയില്‍ മാധ്യമപ്രവര്‍ത്തനം തുടങ്ങിയ വീണ ജോര്‍ജ്ജ് പിന്നീട് മനോരമ ന്യൂസില്‍ പ്രവര്‍ത്തിച്ചു. ഇന്ത്യാ വിഷന്‍ ന്യൂസ് ചാനലില്‍ ദീര്‍ഘകാലം വാര്‍ത്താ അവതാരകയായിരുന്നു. മാധ്യമപ്രവര്‍ത്തകയെന്ന നിലയിലും മികച്ച പ്രകടനമാണ് വീണ കാഴ്ച വച്ചിരുന്നത്.

മലയാള മാധ്യമ രംഗത്തെ പ്രഥമ വനിത എക്സിക്യൂട്ടീവ് എഡിറ്ററുമായിരുന്നു വീണ ജോര്‍ജ്ജ്. ടിവി ന്യൂ എക്‌സിക്യുട്ടീവ് എഡിറ്ററായിരുന്നു വീണ ജോര്‍ജ്ജ്.

ബ്ലാസ്റ്റേഴ്‌സ് വിട്ടതിന് പിന്നിൽ? മോഹൻ ബഗാനിൽ തുടരുമോ? Sahal Abdul Samad Exclusive Interview

ആ ഫൈറ്റ് കഴിഞ്ഞ് ലാലേട്ടന്‍ കണ്ണ് തുടയ്ക്കുമ്പോള്‍ ഇട്ടത് ആനയുടെ മുരള്‍ച്ചയാണ്: വിഷ്ണു ഗോവിന്ദ്

'വെള്ളാർമല ജി വി എച്ച് എസ് എസ്; സത്യാനന്തരകാലത്തെ പ്രതിരോധഗാഥ

ആ കഥാപാത്രത്തിനായി അജു വര്‍ഗീസിനെ നിര്‍ദേശിക്കുന്നത് നിവിന്‍ പോളി, പക്ഷെ ഗ്രേസ് ആന്‍റണിയിലേക്ക് എത്തുന്നത് മറ്റൊരു മാര്‍ഗത്തിലൂടെ: റാം

കേരള ക്രൈം ഫയല്‍സിനായി മുടി മാറ്റാന്‍ പറഞ്ഞപ്പോള്‍ ആദ്യമുണ്ടായത് ഒരു ഞെട്ടലായിരുന്നു: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT