Around us

അടച്ചുപൂട്ടല്‍ അവസാനത്തെ ഓപ്ഷനായിരിക്കണം; കൊവിഡ് വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് വീണാ ജോര്‍ജ്

കൊവിഡ് വ്യാപനം കുറയ്ക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പരമാവധി പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഒമിക്രോണിനെതിരെ വാക്‌സിനേഷന് പ്രതിരോധമുണ്ടെന്നും മന്ത്രി പറഞ്ഞു.

പത്തിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ ആ സ്ഥാപനത്തെ ഒരു ലാര്‍ജര്‍ ക്ലസ്റ്ററായി കരുതണം. പത്തിലധികം പേര്‍ക്ക് രോഗ ബാധയുള്ള അഞ്ച് ലാര്‍ജ് ക്ലസ്റ്റര്‍ ഉണ്ടെങ്കില്‍ സ്ഥാപനം അഞ്ച് ദിവസത്തേക്ക് അടച്ചിടണം.

സാധ്യമായിടത്തെല്ലാം ഓഫീസുകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാനാണ് ശ്രമിക്കേണ്ടത്. അടച്ചുപൂട്ടല്‍ അവസാനത്തെ ഓപ്ഷനായിരിക്കണം. ലക്ഷണങ്ങള്‍ ഉള്ളവര്‍ പൊതുസ്ഥലങ്ങളില്‍ ഇറങ്ങരുതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

പ്രത്യേകമായ ശ്രദ്ധ വ്യക്തിപരമായി ഓരോരുത്തരും ഈ അവസരത്തില്‍ പുലര്‍ത്തേണ്ടതാണ്. പനിയോ പനി ലക്ഷണമോ ഉള്ളവര്‍ പൊതു ഇടങ്ങളില്‍ ഇറങ്ങരുത്. കോമോര്‍ബിഡിറ്റീസ് ഉള്ളവര്‍ പനി ലക്ഷണങ്ങളുണ്ടെങ്കില്‍ കൊവിഡാണോ എന്ന് ഉറപ്പുവരുത്തണം.

ജലദോഷമോ പറ്റ് പനിയോ ആണെങ്കില്‍ ഹോം ഐസൊലേഷനില്‍ ആയിരിക്കേണ്ടതാണ്. എല്ലാ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഒരു ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ടീം ഉണ്ടായിരിക്കണം. ഓഫീസുകളില്‍ പിന്തുടരേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് പരിശീലനം നല്‍കേണ്ടതാണെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

'അമൽ ഡേവിസിനെപ്പോലെയുള്ള കഥാപാത്രം എന്ന തരത്തിലാണ് ഓഫറുകൾ വരുന്നത്'; അന്യഭാഷ ചിത്രങ്ങളിലേക്ക് ഉടനെയില്ല എന്ന് നസ്ലെൻ

'ഒരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമ'; പഞ്ചവത്സര പദ്ധതി എന്ന ചിത്രം തനിക്കിഷ്ടപ്പെട്ടു എന്ന് ശ്രീനിവാസൻ

'ആ റിയാക്ഷൻ കണ്ട് ആളുകൾ കൂവി കൊല്ലും എന്നാണ് വിചാരിച്ചത്, പക്ഷേ ആ സീൻ കഴിഞ്ഞപ്പോൾ ​ഗിരീഷേട്ടൻ പൊട്ടിച്ചിരിച്ചു'; നസ്ലെൻ

'ഇവിടെ ഒരു അലമ്പും നടക്കാത്തതുകൊണ്ട് ഇവന്മാരെല്ലാം വീട്ടിൽ സുഖായിട്ട് ഇരിക്കാ' ; പെരുമാനി ട്രെയ്‌ലർ

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

SCROLL FOR NEXT