Around us

വലിയ ഉത്തരവാദിത്തമാണ്; ജാഗ്രതയോടെ കഠിനമായി പരിശ്രമിക്കുമെന്ന് വീണ ജോർജ്

പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം ജാഗ്രതയോടെ നിറവേറ്റുമെന്ന് നിയുക്ത ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. മന്ത്രി സഭയുടെ ഭാഗമാകുന്നത്‌ തന്നെ വലിയ ഉത്തരവാദിത്തമാണ് . അത് കൊണ്ട് തന്നെ ജാഗ്രതയോട് കൂടി കഠിനമായി പരിശ്രമിക്കും. പത്തനംതിട്ട ജില്ലയെ സംബന്ധിച്ചിടത്തോളം ആറന്‍മുള മണ്ഡലത്തിനുള്ള അംഗീകാരമായി ഇതിനെ കാണുന്നു. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ വെല്ലുവിളികള്‍ ഏറ്റെടുത്ത് കൊണ്ട് ചെയ്യുമെന്നും വീണ ജോര്‍ജ് പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും വീണ ജോര്‍ജ് പറഞ്ഞു.

രാജ്യാന്തര ശ്രദ്ധ നേടിയ കെ.കെ. ശൈലജ ആരോഗ്യമന്ത്രിയെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് വീണ ജോര്‍ജ്ജില്‍ വന്നുചേര്‍ന്നിരിക്കുന്നത്.ഡോ. ആര്‍ ബിന്ദുവിനെയും ആരോഗ്യമന്ത്രിയായി സിപിഐഎം സെക്രട്ടറിയേറ്റ് പരിഗണിച്ചിരുന്നു. ആരോഗ്യവകുപ്പ് മന്ത്രിയായി വനിത തന്നെ വേണമെന്നും സിപിഎം തീരുമാനിച്ചിരുന്നു.

രണ്ടാം തവണ ആറന്‍മുളയില്‍ നിന്ന് മികച്ച ഭൂരിപക്ഷത്തിലാണ് വീണ ജോര്‍ജ് നിയമസഭയിലെത്തിയത്. ആദ്യ ഊഴത്തില്‍ നിയമസഭയിലും ആറന്‍മുള മണ്ഡലത്തിലും മികച്ച പ്രകടനം കാഴ്ച വച്ച ജനപ്രതിനിധി കൂടിയാണ് വീണ ജോര്‍ജ്ജ്.

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാനവേഷത്തില്‍; ശബ്ദത്തിന്‍റെയും കേള്‍വിയുടെയും കഥപറഞ്ഞ് ‘ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ’

റിപ്പീറ്റ് അടിച്ച് കാണാൻ ഒരു കിടിലൻ ലൂപ്പ് പടം വരുന്നു; ഫൺ ട്രെയിലറുമായി 'ധൂമകേതു'

നായകൻ പ്രകാശ് വർമ്മ, ഒപ്പം മമ്മൂട്ടിയുടെ കരിക്കാമുറി ഷൺമുഖനും; ലോ ആൻഡ് ഓർഡർ തിയറ്ററുകളിൽ

രണ്ടാം ഘട്ടത്തില്‍ ആന്റി നര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം, ഓപ്പറേഷന്‍ തൂഫാന്‍ ഇനി വാര്‍ഡുകളിലേക്ക്: രമേശ് ചെന്നിത്തല

പോക്കിരിരാജയിലെ മമ്മൂക്കയുടെ എൻട്രി സീനിൽ ഇന്നോവ കാറുകൾ മഹേഷ് നാരായണൻ എഡിറ്റ് ചെയ്ത് ചേർത്തത്: വൈശാഖ്

SCROLL FOR NEXT