Around us

കേരളത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല; വി.ഡി.സതീശന്‍

കേരളത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ജനങ്ങള്‍ പണമില്ലാതെ ബുദ്ധിമുട്ടുകയാണ്, കടം പെരുകുന്നതിനിടെ പദ്ധതി അനാവശ്യമാണ്. അതിവേഗ റെയില്‍ പദ്ധതി സംസ്ഥാനത്തിന്റെ പാരിസ്ഥിതിക സന്തുലനം തകര്‍ക്കുന്നതാണെന്നും വി.ഡി.സതീശന്‍ ആരോപിച്ചു.

വന്‍തുക ചെലവിടുന്ന പദ്ധതികളോട് സര്‍ക്കാരിന് പ്രത്യേക താല്‍പര്യമാണ്. പരിസ്ഥിതി ആഘാത പഠനം പോലും നടത്താതെയാണ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. വന്‍തോതില്‍ പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യേണ്ടി വരും. കേരളം വന്‍ കടക്കെണിയിലേക്ക് പോകുന്ന സാഹചര്യമാണുള്ളത്. അതിനാല്‍ സില്‍വര്‍ലൈന്‍ പദ്ധതിയെ കോണ്‍ഗ്രസ് എതിര്‍ക്കുക തന്നെ ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

മുല്ലപ്പെരിയാര്‍ മരംമുറിയില്‍ മുഖ്യമന്ത്രിയുടെ മനം ദുരൂഹമാണെന്നും സതീശന്‍ ആരോപിച്ചു. തൃശൂരില്‍ യുഡിഎഫ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു പ്രതികരണം.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT