Around us

പൂരപ്പറമ്പില്‍ വിതരണം ചെയ്യാന്‍ സവര്‍ക്കര്‍ മാസ്‌കും എയര്‍ ബലൂണും; ഹിന്ദു മഹാസഭ സംസ്ഥാന അധ്യക്ഷന്‍ പിടിയില്‍

തൃശൂര്‍ പൂരത്തോട് അനുബന്ധിച്ച് പൂരപ്പറമ്പില്‍ വിതരണം ചെയ്യാന്‍വെച്ച വി.ഡി സവര്‍ക്കറുടെ ചിത്രമുള്ള എയര്‍ ബലൂണുകളും മാസ്‌കുകളും പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ ഹിന്ദു മഹാസഭ സംസ്ഥാന അധ്യക്ഷന്‍ കിഷന്‍ സി. ജെയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹിന്ദു മഹാസഭയുടെ തൃശൂര്‍ കാര്യാലയത്തില്‍ നിന്നാണ് സവര്‍ക്കറുടെ പടമുള്ള എയര്‍ബലൂണുകളും മാസ്‌കും പൊലീസ് കണ്ടെടുത്തത്.

തൃശൂര്‍ പൂരത്തിനോട് അനുബന്ധിച്ച് സവര്‍ക്കറുടെ ഫോട്ടോ പതിച്ച കുടകള്‍ വിവാദമായിരുന്നു. പിന്നീട് ഇത് പിന്‍വലിക്കുകയായിരുന്നു.

ബി.ജെ.പി നേതാവ് സുരേഷ് ഗോപി സവര്‍ക്കറുടെ ചിത്രമുള്ള ആസാദി കുടയുമായി നില്‍ക്കുന്ന ചിത്രങ്ങളും വിവാദമായിരുന്നു. സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും നവോര്‍ത്ഥാന നായകര്‍ക്കുമൊപ്പമാണ് സവര്‍ക്കറെയും കുടയില്‍ ഉള്‍പ്പെടുത്തിയത്.

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

വയനാട്ടുകാരനായ എനിക്ക് മലകയറാൻ എന്ത് പ്രായം? 74-ാം വയസിൽ എവറസ്റ്റ് കയറിയ ടി.ജെ.മാഴ്സ് അഭിമുഖം

‘തൂഫാൻ തദ്ദേശം’; ഇനി തെരുവിലിറങ്ങി പോരാടാൻ അമ്മമാരും 

SCROLL FOR NEXT