Around us

'ഞങ്ങള്‍ തന്നെ കല്ല് പിഴുതെറിഞ്ഞ് ജയിലില്‍ പോകും'; കെ റെയിലില്‍ ജനങ്ങളെ ജയിലിലേക്ക് അയക്കില്ലെന്ന് വിഡി സതീശന്‍

കെ-റെയില്‍ വിരുദ്ധ സമരത്തിനിറങ്ങിയ ജനങ്ങളെ ജയിലിലടക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സമരത്തില്‍ പങ്കെടുത്ത ജനങ്ങള്‍ക്കെതിരെ കേസ് എടുക്കുന്ന സാഹചര്യത്തിലാണ് സതീശന്റെ പ്രതികരണം.

'ഇതുവരെ ജനങ്ങളാണ് സമരം ചെയ്തത്. ആ ജനങ്ങളെ ജയിലലയക്കും എന്ന് മുഖ്യമന്ത്രിയോ അവരുടെ പാര്‍ട്ടിയോ പ്രഖ്യാപിച്ചാല്‍ ജനങ്ങളെ പിറകിലേക്ക് മാറ്റി നിര്‍ത്തി ഞങ്ങള്‍ മുന്നിലേക്ക് വന്ന് ഞങ്ങള്‍ സമരം ചെയ്യും. നേതാക്കന്മാരുള്‍പ്പെടെ കേരളത്തിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ജയിലില്‍ പോവും', എന്നാണ് സതീശന്‍ പറഞ്ഞത്.

സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും പാരിസ്ഥിതികമായി കേരളത്തെ തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സതീശന്‍ പറഞ്ഞു.

വി ഡി സതീശന്റെ വാക്കുകള്‍

ഇപ്പോള്‍ പറയുന്നത് കെ-റെയിലിന് ഇട്ടിരിക്കുന്ന കല്ലുകള്‍ പിഴുതാല്‍ പൊതുമുതല്‍ നശിപ്പിക്കുന്നതിനെതിരെയുള്ള കേസുകളെടുത്ത് ജയിലിലടക്കും, ആ പണം അടച്ചാല്‍ മാത്രമേ ജാമ്യം കിട്ടുകയുള്ളു എന്നാണ്. അതില്‍ ഞങ്ങള്‍ പാവപ്പെട്ട ജനങ്ങളെ ജയിലിലേക്ക് അയക്കാന്‍ സമ്മതിക്കില്ല. ഞങ്ങള്‍ തന്നെ പോയി ഈ കല്ലുകള്‍ പിഴുതെറിയുകയും ഞങ്ങള്‍ തന്നെ ജയിലില്‍ പോവുകയും ചെയ്യും.

ഇതുവരെ ജനങ്ങളാണ് സമരം ചെയ്തത്. അതിന് പിന്തുണ കൊടുക്കുകയും അവര്‍ക്ക് ആത്മ വിശ്വാസം പകര്‍ന്ന് കൊടുക്കുകയുമാണ് ഞങ്ങള്‍ ചെയ്തത്. ആ ജനങ്ങളെ ജയിലലയക്കും എന്ന് മുഖ്യമന്ത്രിയോ അവരുടെ പാര്‍ട്ടിയോ പ്രഖ്യാപിച്ചാല്‍ അവരെ പിറകിലേക്ക് മാറ്റി നിര്‍ത്തി ഞങ്ങള്‍ മുന്നിലേക്ക് വന്ന് ഞങ്ങള്‍ സമരം ചെയ്യും. നേതാക്കന്മാരുള്‍പ്പെടെ കേരളത്തിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ ജയിലില്‍ പോവും.

ഈ പദ്ധതിയെക്കുറിച്ചുള്ള വ്യക്തത ഇതുവരെ വന്നിട്ടില്ല. ഒരു കാര്യവും ചെയ്യാതെയാണ് ഈ പദ്ധതിയുമായി പോകുന്നത്. വിദേശ കടം വാങ്ങിച്ച് കേരളത്തെ പണയപ്പെടുത്താനുള്ള ശ്രമമാണ്. പാരിസ്ഥിതികമായി കേരളത്തെ തകര്‍ക്കാന്‍ വേണ്ടിയുള്ള ശ്രമമാണ്. ഒരുപാട് സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിയിക്കുന്ന പ്രശ്‌നം കൂടിയാണിത്. ഇതിന്റെ പുറകില്‍ വന്‍ അഴിമതിയുണ്ട്. ഈ കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഞങ്ങള്‍ സമരം ചെയ്യുന്നത്.

ധാര്‍ഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും ഭാഷ ഉപയോഗിച്ചുകൊണ്ട് സമരം അടിച്ചമര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയാല്‍ ആ ഭീഷണിയുടെ മുന്നില്‍ ഞങ്ങള്‍ വഴങ്ങുന്ന പ്രശ്‌നമില്ല. അപ്പോള്‍ ഞങ്ങള്‍ സമരത്തിന്റെ രൂപവും ഭാവവും മാറ്റി അതനുസരിച്ചുള്ള സമരം ചെയ്യും. നേരത്തെ ഒരു ഘട്ടത്തില്‍ കല്ലുകള്‍ പിഴുതെറിഞ്ഞ് സമരം ചെയ്യണമെന്ന് തീരുമാനമെടുത്തപ്പോള്‍ ജനങ്ങള്‍ അത് ഏറ്റെടുത്ത് ചെയ്യുകയാണ്. അതിനെ തടുത്ത് നിര്‍ത്താനൊന്നും ഇവര്‍ വിചാരിച്ചാല്‍ നടക്കില്ല.

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

'മഞ്ഞുമ്മൽ ബോയ്‌സിനെക്കാൾ മികച്ച ചിത്രമാണ്' ; വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ റിലീസിനായി ആവശ്യപ്പെട്ടത് 15 കോടിയെന്ന് ധനഞ്ജയന്‍

'നായാട്ടിന് ശേഷം വീണ്ടുമൊന്നിച്ച് കുഞ്ചാക്കോ ബോബനും ഷാഹി കബീറും' ; ജിത്തു അഷറഫ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

'സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടൊവിനോ തോമസ്' ; നടികർ മെയ് 3 ന് തിയറ്ററുകളിൽ

നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ' മെയ് 1 മുതൽ തിയറ്ററുകളിൽ

SCROLL FOR NEXT