Around us

പ്രണയിച്ചിട്ടില്ലെന്ന് വിഡി സതീശന് മുഖ്യമന്ത്രിയുടെ മറുപടി, 'അതാണ് ചെറിയൊരു പ്രശ്‌നം', കൂട്ടച്ചിരി

ചെറുപ്പത്തില്‍ പ്രണയിച്ചിട്ടുണ്ടോയെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയനോട്. അത് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹത്തിന്റെ മറുപടി. അതാണ് ചെറിയൊരു പ്രശ്‌നമെന്ന് വി.ഡി സതീശന്‍. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ തോമസ് ജേക്കബ് അടക്കം മൂവരും നിറഞ്ഞുചിരിച്ചു.സഭാ ടിവി ഉദ്ഘാടനത്തോട് അനുബന്ധിച്ച ചിത്രീകരിച്ച പ്രത്യേക പരിപാടിയിലായിരുന്നു എതിര്‍ രാഷ്ട്രീയ ചേരിയിലുള്ള മുഖ്യമന്ത്രിയോട് വിഡി സതീശന്റെ വ്യക്തിപരമായ ചോദ്യം. അപ്രതീക്ഷിതയിരുന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് മുഖ്യമന്ത്രി മറുപടി നല്‍കുകയുമായിരുന്നു.

രാഷ്ട്രീയജീവിതത്തില്‍ വിവാദങ്ങളുണ്ടാകുന്നത് മനസ്സിനെ ഉലയ്ക്കാറുണ്ടോയെന്നും വിഡി സതീശന്‍ ചോദിക്കുന്നുണ്ട്. ഇത്തരം വിവാദങ്ങളുണ്ടാകുമ്പോള്‍ സാധാരണ നിലയ്ക്ക് ആളുകള്‍ വിഷമിയ്ക്കും. തനിക്ക് ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ലെന്നതാണ് പ്രത്യേകത. ഏതെങ്കിലും ഒരു തെറ്റിന്റെ നേരിയ അംശമെങ്കിലും എന്നിലുണ്ടെങ്കിലല്ലേ വല്ലാതാകേണ്ടതുള്ളൂ.ആളുകളെ അഭിമുഖീകരിക്കാന്‍ പ്രശ്‌നമുണ്ടാകേണ്ടതുള്ളൂ. അത്തരമൊരവസ്ഥ തനിക്ക് ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മാധ്യമ സിന്‍ഡിക്കേറ്റ് എന്നതുപോലെയുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ ഇപ്പോള്‍ ചരിത്ര രേഖകളായി മാറിയിരിക്കുകയാണെന്ന്‌ അഭിമുഖത്തിനിടെ വി.ഡി സതീശന്‍ പരാമര്‍ശിക്കുന്നുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ സംസ്‌കാരം മാറിക്കൊണ്ടിരിക്കുകയാണ്. നേരിട്ട് എതിര്‍ക്കുന്നത് നേരത്തേയുള്ള രീതിയാണ്. അതില്‍ നിന്നുമാറി കഥകള്‍ മെനഞ്ഞ് കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്താന്‍ പറ്റുമോയെന്ന് നോക്കി ആക്ഷേപമുന്നയിക്കുന്ന രീതി വരുന്നുണ്ട്. അത് രാഷ്ട്രീയത്തിന് ഗുണകരമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT