V D Satheesan MLA (@vdsatheesan)
V D Satheesan MLA (@vdsatheesan) 
Around us

അസംബന്ധം പറയാതെ മര്യാദക്ക് ഇരുന്നോളണം; ഗാന്ധി ചിത്രത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്ത് വി.ഡി സതീശന്‍

രാഹുല്‍ ഗാന്ധിയുടെ ഓഫീസിലുള്ള ഗാന്ധി ചിത്രം സംബന്ധിച്ച ചോദ്യത്തില്‍ പ്രകോപിതനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആ ചോദ്യം തന്നോട് വേണ്ട മര്യാദക്ക് ഇരുന്നോളണമെന്നും അല്ലെങ്കില്‍ ഇറക്കിവിടുമെന്നും സതീശന്‍ ചോദ്യം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകനോട് പറഞ്ഞു. ഇതുപോലത്തെ ചോദ്യങ്ങള്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിച്ചാല്‍ മതി. തന്റെ അടുത്ത് വേണ്ടെന്നും വി.ഡി സതീശന്‍.

വി.ഡി സതീശന്റെ വാക്കുകള്‍

കഴിഞ്ഞ തൃക്കാക്കര തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സി.പി.എം നേതാക്കള്‍ എല്ലാവരും കൂടി കണക്ക് പറയുന്നുണ്ടായിരുന്നു. ഞാനപ്പോള്‍ എന്നെ പിച്ചി നോക്കി. 25,000 വോട്ടിന് ജയിച്ചത് നമ്മളാണോ അവരാണോ എന്നായിരുന്നു കണക്ക് കേട്ടപ്പോഴുള്ള സംശയം. അതുപോലെത്തെ കാര്യങ്ങളായിട്ടൊന്നും ഇങ്ങോട്ട് വരണ്ട. ഇത് പോലത്തെ സാധനങ്ങള്‍ പിണറായി വിജയനോട് പോയി ചോദിച്ചാല്‍ മതി. എന്നോട് ഇതുപോലത്തെ ചോദ്യങ്ങള്‍ ചോദിക്കേണ്ട.

ഒരു അസംബന്ധവും പറയണ്ട. എന്റെ പത്രസമ്മേളനം തടസ്സപ്പെടുത്താന്‍ കൈരളിയുടെയോ ദേശാഭിമാനിയുടെയോ ലേഖകനെ കൊണ്ട് ഇവിടെ ഇരുത്തിയാല്‍... ഞാന്‍ മര്യാദ കൊണ്ടാണ് ഇവിടെ ഇരുത്തുന്നത്. അസംബന്ധം പറയാതെ മര്യാദക്ക് ഇരുന്നോളണം. അല്ലെങ്കില്‍ നിങ്ങളെ ഞാന്‍ പുറത്തിറക്കിവിടും. എന്നെ കൊണ്ട് അത് ചെയ്യിക്കരുത്. ഇത്രയും വൈകാരികമായ കാര്യം പറയുമ്പോള്‍ അസംബന്ധം പറഞ്ഞാല്‍ ശരിയാവില്ല. അതൊക്കെ കയ്യില്‍വെച്ചാല്‍ മതി.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT