V D Satheesan MLA (@vdsatheesan)
V D Satheesan MLA (@vdsatheesan) 
Around us

സില്‍വര്‍ ലൈനിന് ഹൈക്കോടതി അനുമതിയെന്ന പ്രചരണം ശുദ്ധ അസംബന്ധം; സര്‍വ്വേയാണ് അനുവദിച്ചതെന്ന് വി.ഡി സതീശന്‍

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഹൈക്കോടതി അനുമതി നല്‍കിയെന്ന മട്ടില്‍ കോടതി വിധിയെ വ്യഖ്യാനിക്കുന്നതും പ്രചരിപ്പിക്കുന്നതും വാസ്തവ വിരുദ്ധവും ശുദ്ധ അസംബന്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായി സര്‍വ്വേ നടത്താന്‍ മാത്രമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന് അനുമതി നല്‍കിയത്. നിലവിലെ അലൈന്‍മെന്റിനു കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാതെ ഭൂമി ഏറ്റെടുക്കില്ലെന്ന സര്‍ക്കാരിന്റെ ഉറപ്പിന്റെ കൂടി അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു

വി.ഡി സതീശന്റെ വാക്കുകള്‍

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഹൈക്കോടതി അനുമതി നല്‍കിയെന്ന മട്ടില്‍ കോടതി വിധിയെ വ്യഖ്യാനിക്കുന്നതും പ്രചരിപ്പിക്കുന്നതും വാസ്തവ വിരുദ്ധവും ശുദ്ധ അസംബന്ധവുമാണ്. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായി സര്‍വ്വേ നടത്താന്‍ മാത്രമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന് അനുമതി നല്‍കിയത്.

നിലവിലെ അലൈന്‍മെന്റിനു കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാതെ ഭൂമി ഏറ്റെടുക്കില്ലെന്ന സര്‍ക്കാരിന്റെ ഉറപ്പിന്റെ കൂടി അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

കേരള സര്‍വേ ആന്‍ഡ് ബൗണ്ടറീസ് ആക്ട്, 1961, ലെ ആറാം വകുപ്പ് പ്രകാരം സര്‍ക്കാറിനു ഏതെങ്കിലും പൊതു ആവശ്യത്തിന് ഭൂമിയേറ്റെടുക്കാന്‍ സര്‍വ്വേ നടത്തുന്നതിന് അധികാരമുണ്ടോയെന്ന് മാത്രമാണ് കോടതി പരിശോധിച്ചത്. പ്രസ്തുത നിയമത്തില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ അംഗീകരിക്കുക മാത്രമാണ് ഈ കേസില്‍ കോടതി ചെയ്തിരിക്കുന്നത്.

സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള അംഗീകാരമോ നിര്‍മ്മാണ അനുമതിയോ ഒരു ഘട്ടത്തിലും കോടതിയുടെ പരിഗണനാ വിഷയമായിരുന്നില്ല. ഭൂമി ഏറ്റെടുക്കല്‍ നടപടികളും അതിന്റെ പ്രത്യാഘാതങ്ങളും അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്ന ഹൈക്കോടതി നിരീക്ഷണത്തോടും പ്രതിപക്ഷത്തിന് യോജിപ്പാണ്. സര്‍വേ തുടരാമെന്ന ഹൈക്കോടതി വിധിയെ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി കിട്ടിയെന്ന രീതിയില്‍ തെറ്റായി അവതരിപ്പിക്കുന്നത് ജനങ്ങളെ കബളിപ്പിക്കലാണ്.

പൃഥ്വിരാജ് പറഞ്ഞു ഇതേ കഥയാണ് അവരുടേതെന്ന് - Nishad Koya On Controversy Behind Malayalee From India

ഒരു കൂട്ടം സൈക്കോകളുടെ ഇടയിലേക്ക് ഞാനും പാവം മമ്മൂക്കയും - Turbo Team Interview

പ്രണയം കല്യാണം തല്ല് | Mandakini Trailer Decoding

'ഗുരുവായൂരമ്പല നടയിൽ എനിക്ക് വേണ്ടിയെടുത്ത സിനിമയല്ല, പ്രേക്ഷകർക്ക് വേണ്ടിയെടുത്ത സിനിമയാണ്'; വിപിൻ ദാസ്

RR V/S KCR V/S MODI ; തെലങ്കാന ആര് കൊണ്ടുപോവും ?

SCROLL FOR NEXT