Around us

‘ജംബോ പട്ടിക അപഹാസ്യം’; ഒഴിവാക്കണമെന്ന് വി.ഡി സതീശനും എ.പി അനില്‍കുമാറും ടി.എന്‍ പ്രതാപനും 

THE CUE

കെപിസിസി പുനസംഘടനയ്ക്കുള്ള ജംബോ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് എംഎല്‍എമാരായ വിഡി സതീശന്‍, എപി അനില്‍കുമാര്‍, എം.പി ടിഎന്‍ പ്രതാപന്‍ എന്നിവര്‍ ഹൈക്കമാന്‍ഡിനോട്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് തന്നെ പരിഗണിക്കേണ്ടെന്ന് വി.ഡി സതീശന്‍ എഐസിസി നേതൃത്വത്തെ അറിയിച്ചു. ജംബോ കമ്മിറ്റി പാര്‍ട്ടിയെ പൊതുമധ്യത്തില്‍ അപഹാസ്യമാക്കുമെന്നും വിഡി സതീശന്‍ അഭിപ്രായപ്പെട്ടു.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നാശ്യപ്പെട്ടാണ് ടിഎന്‍ പ്രതാപന്‍ എംപി ഹൈക്കമാന്‍ഡിന് കത്തുനല്‍കിയത്. കെപിസിസി പുനസംഘടിപ്പിക്കുമ്പോള്‍ ജംബോ കമ്മിറ്റി വേണ്ടെന്നും പ്രതാപന്‍ വ്യക്തമാക്കുന്നുണ്ട്. എപി അനില്‍കുമാര്‍ എംഎല്‍എയും തന്നെ നേതൃത്വത്തിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന്‌ കാണിച്ച് കത്ത് നല്‍കി. അതേസമയം കോണ്‍ഗ്രസ് അദ്ധ്യക്ഷ ആവശ്യപ്പെട്ടാല്‍ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം ഒഴിയാമെന്ന് കൊടിക്കുന്നില്‍ സുരേഷും വ്യക്തമാക്കി.

അതേസമയം ജംബോ പട്ടിക ഹൈക്കമാന്‍ഡ് തള്ളിയതായാണ് വിവരം. കേരളം പോലൊരു ചെറിയ സംസ്ഥാനത്ത് ഇത്രയും പേര്‍ ഭാരവാഹികളാകുന്നതില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അതൃപ്തി അറിയിച്ചെന്നാണ് അറിയുന്നത്. മറ്റുസംസ്ഥാനങ്ങളില്‍ രണ്ട് വര്‍ക്കിംഗ് പ്രസിഡന്റുമാരാണുള്ളതെന്ന് സോണിയ ചൂണ്ടിക്കാട്ടി. കൂടാതെ ജനപ്രതിനിധികളെ നേതൃത്വത്തിലേക്ക് പരിഗണിക്കേണ്ടെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രനേതൃത്വം നിലപാട് കടുപ്പിച്ചതോടെ പട്ടിക ചുരുക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

SCROLL FOR NEXT