Around us

വാവാ സുരേഷിന്റെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി, ശരീരത്തില്‍ നിന്ന് വിഷം പൂര്‍ണ്ണമായി മാറി

മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവാ സുരേഷിന്റെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി. വിഷം ശരീരത്തില്‍ നിന്നും പൂര്‍ണ്ണമായും മാറി. വാവാ സുരേഷിനെ മുറിയിലേക്ക് പ്രവേശിപ്പിച്ചുവെന്നും ആന്റിബയോട്ടിക്കുകള്‍ നല്‍കി വരുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനും ഭക്ഷണം കഴിക്കാനും വാവാ സുരേഷിന് കഴിയുന്നുണ്ട്. രണ്ട് ദിവസം മുറിയില്‍ തന്നെ നിരീക്ഷണത്തില്‍ കിടത്താനാണ് ഡോക്ടര്‍മാര്‍ തീരുമാനിച്ചിരിക്കുന്നത്. തിങ്കളാഴ്ച്ചയോടെ വാവാ സുരേഷിനെ ഡിസ്ചാര്‍ജ് ചെയ്യാനും സാധ്യതയുണ്ട്.

നീലംപേരൂരില്‍ വെച്ചായിരുന്നു വാവാ സുരേഷിന് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. ആരോഗ്യനില മോശമായി പ്രതികരണം തീരെ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു വാവാ സുരേഷ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ന്യൂറോ, കാര്‍ഡിയാക് വിദഗ്ധര്‍മാര്‍ അടങ്ങുന്ന ആറംഗ വിദഗ്ദ്ധ സംഘമാണ് വാവ സുരേഷിന്റെ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT