Around us

'അധികതുക മറ്റുരോഗികള്‍ക്ക് നല്‍കാമെന്ന് വര്‍ഷ പറഞ്ഞിരുന്നു'; ചോദ്യം ചെയ്യലില്‍ ഫിറോസ് കുന്നംപറമ്പില്‍

ചികിത്സ സഹായമായി ലഭിച്ച തുകയെ ചൊല്ലി തര്‍ക്കത്തിലേര്‍പ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഓണ്‍ലൈന്‍ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെ പൊലീസ് ചോദ്യം ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി വര്‍ഷയുടെ പരാതിയിലാണ് നടപടി. അമ്മയുടെ കരള്‍മാറ്റ ശസ്ത്രക്രിയയും അനുബന്ധ ചെലവുകളും കഴിച്ച് അധികമുള്ള പണം മറ്റ് രോഗികള്‍ക്ക് നല്‍കാമെന്ന് വര്‍ഷ നേരത്തേ അറിയിച്ചിരുന്നതായി ഫിറോസ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. വര്‍ഷയുടെ അമ്മയുടെ ചികിത്സയ്ക്കായി ഒരു കോടി 25 ലക്ഷം രൂപയാണ് അക്കൗണ്ടിലെത്തിയത്.

എന്നാല്‍ ചികിത്സാ തുക കഴിച്ചുള്ളത് ജോയിന്റ് അക്കൗണ്ടിലേക്ക് മാറ്റാന്‍ മറ്റൊരു ചാരിറ്റി പ്രവര്‍ത്തകനായ സാജന്‍ കേച്ചേരി അടക്കമുള്ളവര്‍ ഭീഷണിപ്പെടുത്തിയെന്നാണ് വര്‍ഷയുടെ പരാതി. സാജന്‍ കേച്ചേരിക്കുപിന്നാലെ ഫിറോസ് കുന്നംപറമ്പിലും വര്‍ഷയെ വിളിച്ച്, മറ്റുരോഗികള്‍ക്ക്‌ പണം നല്‍കേണ്ടതുണ്ടെന്നും ബാക്കി തുക മാറ്റി നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ പരാതിയിലാണ് ഫിറോസ് കുന്നംപറമ്പിലിനെ ചോദ്യം ചെയ്തത്. കൊച്ചി എസിപി കെ ലാല്‍ജിയാണ് വിവരങ്ങള്‍ തേടിയത്. ഫിറോസിന്റെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തുടര്‍നടപടിയായി വര്‍ഷയുടെ മൊഴിയെടുക്കും. സാജന്‍ കേച്ചേരിയെ പൊലീസ് നേരത്തേ ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു വര്‍ഷയുടെ അമ്മയുടെ ശസ്ത്രക്രിയ. വര്‍ഷയാണ് കരള്‍ പകുത്തുനല്‍കിയത്. ചികിത്സയ്ക്ക് സുമനസ്സുകളുടെ സഹായം വേണമെന്ന് അഭ്യര്‍ത്ഥിച്ച് വര്‍ഷ ചെയ്ത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് സാജന്‍ കേച്ചേരി, ഫിറോസ് കുന്നംപറമ്പില്‍ തുടങ്ങിയവര്‍ വീഡിയോ ഷെയര്‍ ചെയ്യുകയായിരുന്നു. ഇതോടെയാണ് ഒരുകോടി 25 ലക്ഷം അക്കൗണ്ടിലെത്തുന്ന സാഹചര്യമുണ്ടായതെന്നാണ് ഫിറോസിന്റെ വാദം.

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാക്കേജായിരിക്കും 'നൈറ്റ് റൈഡേഴ്‌സ്'; നൗഫൽ അബ്ദുള്ള

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

SCROLL FOR NEXT