Around us

തോറ്റത് ടീമില്‍ ദളിതരുള്ളത് കാരണം; ഒളിമ്പിക്‌സിലെ തോല്‍വിക്ക് പിന്നാലെ വന്ദന കട്ടാരിയയുടെ കുടുംബത്തിനുനേരെ ജാതി അധിക്ഷേപം.

ഒളിമ്പിക്‌സ് സെമിഫൈനലില്‍ അര്‍ജന്റീനക്കെതിരെയുള്ള തോല്‍വിക്ക് പിന്നാലെ, ഇന്ത്യന്‍ വനിതാ ഹോക്കി താരം വന്ദന കട്ടാരിയയുടെ കുടുംബത്തിന് നേരെ ജാതി അധിക്ഷേപം.

ഹരിദ്വാറിലെ റോഷ്‌നബാദ് ഗ്രാമത്തിലുള്ള കട്ടാരിയയുടെ കുടുംബത്തിന് നേരെയാണ് അധിക്ഷേപമുണ്ടായത്. കുറെയേറെ ദളിതര്‍ ടീമിലുള്ളതാണ് തോല്‍ക്കാന്‍ കാരണം എന്നുപറഞ്ഞുകൊണ്ടാണ് അധിക്ഷേപം.

മത്സരം കഴിഞ്ഞയുടനെത്തന്നെ അതേ ഗ്രാമത്തിലെ 2 പേര്‍, വീടിനുമുന്നില്‍ പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും ആഘോഷിക്കുകയായിരുന്നുവെന്നും, തുടര്‍ന്ന് കുടുംബത്തെ ജാതീയമായി അധിക്ഷേപിക്കുകയായിരുന്നുവെന്നും കട്ടാരിയയുടെ സഹോദരന്‍ ശേഖര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

'കളി കഴിഞ്ഞയുടനെത്തന്നെ ഞങ്ങള്‍ പടക്കം പൊട്ടുന്ന ശബ്ദം കേട്ടു. പുറത്തിറങ്ങിനോക്കിയപ്പോള്‍ ഞങ്ങളുടെ ഗ്രാമത്തിലെത്തന്നെ 2 മേല്‍ജാതിക്കാര്‍ അവിടം ആഘോഷിക്കുകയും, തുടര്‍ന്ന് ഞങ്ങള്‍ക്ക് നേരെ ജാതി അധിക്ഷേപം നടത്തുകയുമായിരുന്നു. ഒരുപാട് ദളിതര്‍ ടീമിലുള്ളതുകൊണ്ടാണ് ഇന്ത്യ തോറ്റത് എന്നുപറഞ്ഞുകൊണ്ടാണ് അധിക്ഷേപിച്ചത്,'' ശേഖര്‍ പറഞ്ഞു.

പി.വി സിന്ധുവും ലോവ്ലീനയും ഒളിമ്പിക് മെഡല്‍ നേടിയതിന് പിന്നാലെ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തെരയപ്പെട്ടത് ഇവരുടെ ജാതിയായിരുന്നു. ജന്മനാടായ ആന്ധ്രയില്‍ നിന്നുതന്നെയാണ് ഏറ്റവും കൂടുതല്‍ പേര്‍ സിന്ധുവിന്റെ ജാതി തെരഞ്ഞത്. ലോവ്ലീനയുടെ മതം തെരഞ്ഞത് കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവരായിരുന്നു.

'ക്ലീൻ എന്റർടെയ്നർ, മികച്ച പ്രകടനവുമായി നിഖില വിമൽ'; മികച്ച പ്രതികരണം നേടി 'പെണ്ണ് കേസ്'

അഞ്ചകള്ളകോക്കാന് ശേഷം വീണ്ടും ഉല്ലാസ് ചെമ്പൻ; തിരക്കഥയൊരുക്കാൻ ചെമ്പൻ വിനോദ്! 'ഡിസ്കോ' ടൈറ്റിൽ പോസ്റ്റർ

കേസിന്റെ ഭാഗമാകാൻ റെഡി അല്ലേ; 'പെണ്ണ് കേസ്' നാളെ തിയറ്ററുകളിൽ

'2007 കാലഘട്ടത്തിൽ ഒരു സ്ത്രീ നടത്തിയ തട്ടിപ്പിൽ നിന്ന് പ്രചോദനം കൊണ്ട സിനിമ'; പെണ്ണ് കേസിനെക്കുറിച്ച് സംവിധായകൻ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

SCROLL FOR NEXT