Around us

'എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടി'; 100 കോടി ഡോസ് വാക്‌സിന്‍ ഓരോ പൗരന്റെയും നേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്ത് നൂറു കോടി ഡോസ് വാക്‌സിനേഷന്‍ സാധ്യമായത് ഓരോ ഇന്ത്യക്കാരന്റെയും വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ കരുത്തിന്റെ പ്രതിഫലനമാണിതെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മോദി പറഞ്ഞു.

'അസാധാരണമായ ലക്ഷ്യമാണ് രാജ്യം കൈവരിച്ചിരിക്കുന്നത്. രാജ്യം കൊറോണയില്‍ നിന്ന് കൂടുതല്‍ സുരക്ഷിതമെന്ന് ലോകം വിലയിരുത്തും. ഇത് വെറുമൊരു സംഖ്യയല്ല, പുതിയ ഇന്ത്യയുടെ പുതിയ അധ്യായത്തിന്റെ തുടക്കമാണ്.'

ഇന്ത്യ കൊവിഡിനെ മറികടക്കുമോ എന്ന് സംശയം പ്രകടിപ്പിച്ചവരുണ്ടായിരുന്നു. ഇത്തരത്തിലുള്ള എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടി കൂടിയാണ് ഈ നേട്ടം. വികസിത രാജ്യങ്ങളേക്കാള്‍ മികച്ച രീതിയില്‍ രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം നടന്നു. പലതരം സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും, വാക്‌സിനേഷനില്‍ വിഐപി സംസ്‌കാരം നടപ്പിലാക്കിയില്ല. ഈ കൊവിഡ് മഹാമാരിയെ ഇന്ത്യ തോല്‍പ്പിക്കുക തന്നെ ചെയ്യും. ലോകം ഇന്ന് ഇന്ത്യയെ ഫാര്‍മ ഹബ്ബായി പരിഗണിക്കുകയാണ്. ലോകം മുഴുവന്‍ ഇന്ത്യയെ അഭിനന്ദിക്കുകയാണെന്നും നരേന്ദ്രമോദി പറഞ്ഞു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT