Around us

ട്രോളുകൾക്ക് പിന്നിൽ രാഷ്ട്രീയ ശത്രുക്കൾ, എസ്എഫ്ഐ നേതാവായിരുന്നപ്പോള്‍ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ മനസിലാക്കിയിട്ടുണ്ട്: ശിവൻകുട്ടി

രാഷ്ട്രീയ ശത്രുക്കളാണ് ട്രോളുകൾക്ക് പിന്നില്ലെന്ന് നിയുക്ത വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ട്രോളുകള്‍ കണ്ട് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുവാൻ സാധിക്കില്ല. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആയി അഞ്ച് വർഷം പ്രവർത്തിച്ചിട്ടുണ്ട് . അതുക്കൊണ്ട് പൊതു വിദ്യാഭ്യാസ പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കിയിട്ടുണ്ടെന്നും വി ശിവൻകുട്ടി മനോരമ ന്യൂസിനോട് പ്രതികരിച്ചു.

ശിവൻകുട്ടിയുടെ വാക്കുകൾ

രാഷ്ട്രീയ ശത്രുക്കളാണ് ട്രോളുകൾക്ക്‌ പിന്നിൽ. ഞാൻ നേമത്ത് ജയിച്ചപ്പോൾ ട്രോളുകൾ ഇരട്ടിച്ചു . ഞാൻ എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറി ആയി അഞ്ച് വർഷം പ്രവർത്തിച്ച ആളാണ്. വിദ്യാർഥികളുടെ പ്രശ്നങ്ങൾ എനിക്ക് നല്ലതു പോലെ മനസ്സിലാകും. ഞാൻ പഞ്ചായത് പ്രസിഡന്റായും കോർപറേഷൻ മേയറായും പ്രവർത്തിച്ചിട്ടുണ്ട്. ജനകീയ പ്രശ്നങ്ങളിൽ ഇടപ്പെട്ട് കൊണ്ടുള്ള പ്രവർത്തന പരിചയം എനിക്കുണ്ട്. വിദ്യാഭ്യാസ മേഖലയിൽ എന്റെ മുൻഗാമിയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കി അതിൽ തുടർച്ച ഉണ്ടാക്കുവാൻ ശ്രമിക്കും. പിന്നെ ട്രോളുകൾ കണ്ട് രാഷ്ട്രീയ പ്രവർത്തനം നടത്തുവാൻ സാധിക്കില്ല.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT