Around us

രാഷ്ട്രീയ നിലപാടാണ് ഗൗരിയമ്മ; ഉള്ളില്‍ കനലുണ്ട്; വി എസ് അച്യുതാനന്ദന്‍ 

THE CUE

ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കനലാണ് ഗൗരിയമ്മയെന്ന് വി എസ് അച്യുതാനന്ദന്‍. ഗൗരിയമ്മ ഒരു രാഷ്ട്രീയ നിലപാടാണ്. പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ ചുഴികളില്‍ എത്തിപ്പെട്ടെങ്കിലും സജീവമായ കനല്‍ അവരിലുണ്ട്. ചെറുത്തു നില്‍പ്പിന്റെ മുന്നണിയില്‍ ഗൗരിയമ്മ പടച്ചട്ട അഴിച്ചുവെച്ചിട്ടില്ലെന്നും വി എസ് അച്യുതാനന്ദന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഗൗരിയമ്മയെ കഴിഞ്ഞ ദിവസം വി എസ് സന്ദര്‍ശിച്ചിരുന്നു.

പത്തു വര്‍ഷത്തെ ഇടവെളയ്ക്ക് ശേഷമായിരുന്നു വി എസ് അച്യുതാനന്ദന്‍ ഗൗരിയമ്മയെ കാണാനെത്തിയത്. ആലപ്പുഴയിലെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. നൂറ്റിയൊന്നാം പിറന്നാളിന് വരാനായില്ലെന്നായിരുന്നു വി എസ് അറിയിച്ചത്. മധുരം നല്‍കിയാണ് ഗൗരിയമ്മ വി എസിനെ സ്വീകരിച്ചത്. കുടുംബ കാര്യങ്ങളും ആരോഗ്യവും പരസ്പരം ചോദിച്ചറിഞ്ഞെങ്കിലും രാഷ്ട്രീയം ഇരുവരും സംസാരിച്ചിരുന്നില്ല. അരമണിക്കൂര്‍ നീണ്ടു കൂടിക്കാഴ്ച. കേരം തിങ്ങും കേരള നാട്ടില്‍ കെ ആര്‍ ഗൗരി ഭരിച്ചീടും എന്നൊക്കെ പറഞ്ഞു നടന്നിട്ടും മുഖ്യമന്ത്രിയായത് വി എസെന്ന് ഗൗരിയമ്മ തുറന്നടിച്ചു. അച്ഛന്‍ അന്ന് മുഖ്യമന്ത്രിയായില്ലെന്ന് തിരുത്തിയത് മകന്‍ അരുണ്‍ കുമാറായിരുന്നു.

ഒരേ കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചവരാണ് ഗൗരിയമ്മയും വി എസ് അച്യുതാനന്ദനും. വി എസിന്റെ വിവാഹം നടത്തിയത് താനാണെന്ന് ഗൗരിയമ്മ കൂടിക്കാഴ്ചക്കിടെ പറഞ്ഞിരുന്നു. അടുത്ത ബന്ധം പുലര്‍ത്തിയ നേതാക്കളായിരുന്നു ഇരുവരും. സിപിഎമ്മിനകത്ത് വി എസ് അച്യുതാനന്ദനും ഇ എം എസും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ക്ക് തന്നെ രക്തസാക്ഷിയാക്കുകയായിരുന്നുവെന്ന് ഗൗരിയമ്മ പിന്നീട് പറഞ്ഞിരുന്നു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT