Around us

വി.എസിന് കൊവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുന്‍മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. വി എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സന്ദര്‍ശകരെ അനുവദിക്കാതെയും പൊതുപരിപാടിയില്‍ പങ്കെടുക്കാതെയുമാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. എന്നാല്‍ വിഎസിന്റെ ആരോഗ്യകാര്യങ്ങള്‍ നോക്കുന്ന നഴ്‌സിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിനും കൊവിഡ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. വിഎസിന്റെ സുഖവിവരം അന്വേഷിച്ച് നിരവധിപേര്‍ വിളിക്കുന്നുണ്ടെന്നും സ്‌നേഹാന്വേഷണങ്ങള്‍ക്ക് നന്ദിയെന്നും അദ്ദേഹത്തിന്റെ മകന്‍ അരുണ്‍ കുമാര്‍ അറിയിച്ചു.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT