Around us

‘മുസ്ലിം ലീഗില്‍ തീവ്രവാദികളുണ്ട്’ ; കെ സുരേന്ദ്രന്റെ ആരോപണത്തെ പിന്‍തുണച്ച് വി മുരളീധരന്‍  

THE CUE

മുസ്ലിം ലീഗില്‍ തീവ്രവാദികളുണ്ടെന്ന വാദവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. എല്ലാവരും തീവ്രവാദികളാണെന്ന് താന്‍ പറയുന്നില്ല. ആ പാര്‍ട്ടിക്കകത്ത് ആരൊക്കെയാണ് അങ്ങനെയുള്ളതെന്ന് താന്‍ നേരിട്ട് കണ്ടിട്ടില്ല. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് അത് അറിയാമായിരിക്കുമെന്നും വി മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് ഷഹീന്‍ബാഗ് സ്‌ക്വയറില്‍ സമരം നടത്തുന്നവര്‍ തീവ്രവാദികളാണെന്ന കെ സുരേന്ദ്രന്റെ പരാമര്‍ശത്തെ പിന്‍തുണച്ച് രംഗത്തെത്തുകയായിരുന്നു വി മുരളീധരന്‍.

യൂത്ത് ലീഗ് സമരത്തെ അധിക്ഷേപിച്ചുകൊണ്ടായിരുന്നു സുരേന്ദ്രന്റെ വാക്കുകള്‍. ഷഹീന്‍ബാഗ് സ്‌ക്വയര്‍ എന്നൊക്കെ പറഞ്ഞ് കടപ്പുറത്ത് വിഷലിപ്തമായ മുദ്രാവാക്യങ്ങള്‍ മുഴക്കുകയാണ്. താന്‍ അന്വേഷിച്ചപ്പോള്‍ സമരവേദിക്ക് അനുമതിയില്ലെന്നാണ് അറിഞ്ഞത്. കടപ്പുറത്ത് സ്തൂപങ്ങളും സ്മാരകങ്ങളും കെട്ടി തീവ്രവാദികള്‍ അഴിഞ്ഞാടുകയാണ്. കടപ്പുറത്ത് പന്തല്‍ കെട്ടാനൊന്നും അനുമതിയില്ലെന്നും അവിടെ നടക്കുന്നതെന്താണെന്ന് പൊലീസോ കോര്‍പറേഷനോ അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ പരാമര്‍ശിച്ചിരുന്നു.

അതേസമയം കെ സുരേന്ദ്രന്‍ ഇരിക്കുന്നത് ഏറ്റവും വലിയ തീവ്രവാദ സംഘടനയുടെ തലപ്പത്തെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് തിരിച്ചടിച്ചിട്ടുമുണ്ട്. സുരേന്ദ്രന്റെ അനുമതി വാങ്ങി സമരം നടത്തേണ്ട ഗതികേട് യൂത്ത് ലീഗിനില്ല. ബിജെപി പ്രവര്‍ത്തകരാണ് സമരം നടത്തുന്നതെന്ന തെറ്റിദ്ധാരണയിലായിരിക്കാം കെ സുരേന്ദ്രന്‍ പറഞ്ഞത്. സംസ്ഥാനത്തെ ഏറ്റവും വലിയ തീവ്രവാദ പ്രസ്ഥാനം ബിജെപിയാണെന്നും ഫിറോസ് പ്രസ്താവിച്ചിരുന്നു.

എന്താണ് പിഎം ശ്രീ, എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു; കേരളത്തില്‍ വിവാദം എന്തിന്?

'അനുമതി ഇല്ലാതെ ഗാനം ഉപയോഗിച്ചു';'ഡ്യൂഡി'നെതിരെ പരാതിയുമായി ഇളയരാജ

കറുത്തമ്മയ്ക്കും പരീക്കുട്ടിക്കും 'ഇത്തിരി നേരം' കിട്ടിയിരുന്നെങ്കിൽ.. വേറിട്ട പ്രമോഷനുമായി 'ഇത്തിരിനേരം' ടീം

വാലിബൻ ഒറ്റ ഭാഗമായി ഇറക്കാൻ തീരുമാനിച്ചിരുന്ന സിനിമ, ഷൂട്ട് തുടങ്ങിയ ശേഷം കഥയിൽ മാറ്റങ്ങൾ വന്നു: ഷിബു ബേബി ജോൺ

'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സിലേത് ഹ്യൂമർ ടച്ചുള്ള കഥാപാത്രം'; വിഷ്ണു അഗസ്ത്യ

SCROLL FOR NEXT