Around us

'ജനവിധി ബി.ജെ.പിക്ക് അനുകൂലം', സര്‍ക്കാരിന് ജനങ്ങള്‍ ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് വി.മുരളീധരന്‍

തദ്ദേശതെരഞ്ഞെടുപ്പിലെ ജനവിധി ബി.ജെ.പിക്ക് അനുകുലമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. മുസ്ലീം ലീഗും കോണ്‍ഗ്രസും പിന്തുണച്ചതുകൊണ്ടാണ് സി.പി.എമ്മിന് പിടിച്ചു നില്‍ക്കാനായത്. കേരളത്തിലെ ജനങ്ങള്‍ സര്‍ക്കാരിന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്നും വി.മുരളീധരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പും അന്വേഷണഏജന്‍സികളും തമ്മില്‍ ബന്ധമില്ല. തെരഞ്ഞെടുപ്പ് അടിസ്ഥാനമാക്കിയാണ് ക്ലീന്‍ചിറ്റ് ലഭിച്ചെന്ന് പറയുന്നതെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഭരണത്തില്‍ നിന്ന് എല്‍.ഡി.എഫ് ഇറങ്ങിപോകണമായിരുന്നുവെന്നും വി.മുരളീധരന്‍ പറഞ്ഞു.

മുസ്ലീം ലീഗിന് മേധാവിത്വമുള്ള മുന്നണിയാണ് യു.ഡി.എഫ് എന്നും മുരളീധരന്‍ ആരോപിച്ചു. യു.ഡി.എഫ് ലീഗാണെന്ന് ബി.ജെ.പി മുമ്പേ പറഞ്ഞതാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസ് ശിഥിലമാകുകയാണെന്നും, ലീഗിന്റെ വളര്‍ച്ചയില്‍ ബി.ജെ.പിക്ക് ആശങ്കയുണ്ടെന്നും വി.മുരളീധരന്‍.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT