Around us

ഞാനാണ് കേരളം ഭരിക്കുന്നതെങ്കില്‍ ഇത് നടക്കില്ല; എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ വി. മുരളീധരന്‍

സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിലേക്ക് ബോംബെറിഞ്ഞ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേരള സര്‍ക്കാരിന്റെ കഴിവില്ലായ്മയാണിത്. താനാണ് കേരളം ഭരിച്ചിരുന്നതെങ്കില്‍ ഈ സംഭവം നടക്കില്ലെന്നും മുരളീധരന്‍. സംഭവത്തില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ താനല്ല കേരളം ഭരിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

'' തിരുവനന്തപുരത്തെ പൊലീസ് നിരീക്ഷണം ഇത്ര ദുര്‍ബലമാണോ. സെക്രട്ടറിയേറ്റിന്റെ മൂക്കിന് താഴെ, മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ഒരാള്‍ രാത്രി 11.30ന് വരുന്നു. കേരളത്തിലെ പൊലീസിന്റെ ഇന്റലിജന്‍സ് വിഭാഗം ഇത്ര ദുര്‍ബലമാണോ.

ഇത് അന്വേഷിക്കാന്‍ കഴിവില്ലാത്തവര്‍ക്ക് ഭരിക്കാന്‍ അര്‍ഹതയില്ല. ഭരണം എന്നാല്‍ പ്രസ്താവന ഇറക്കലും ബോര്‍ഡ് വെക്കലുമല്ല. അത് ജനങ്ങളുടെ സൈ്വരജീവിതം ഉറപ്പുവരുത്തലാണ്,'' സര്‍ക്കാരും ആഭ്യന്തരവകുപ്പും സമ്പൂര്‍ണമായി പരാജയപ്പെട്ടിരിക്കുകയാണെന്നും വി.മുരളീധരന്‍ കുറ്റപ്പെടുത്തി.

സംഭവത്തിന് പിന്നില്‍ ആരാണെന്ന് കണ്ടുപിടിക്കുന്നത് ഭരണത്തില്‍ ഇരിക്കുന്നവരുടെ ഉത്തരവാദിത്തമാണെന്നും വി. മുരളീധരന്‍ പറഞ്ഞു. ഇ.പി ജയരാജന്‍ പറയേണ്ടത് അദ്ദേഹത്തിന്റെ നേതാവിന് ഭരിക്കാന്‍ കഴിവില്ലെന്നാണ്. അല്ലാതെ ഇന്നയാളാണ് മറ്റേയാളാണ് എന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും മുരളീധരന്‍.

കാൻ ഫിലിം ഫെസ്റ്റിവലിന്റെ പരമോന്നത ബഹുമതിയായ പാം ഡോർ പുരസ്കാരം മെറിൽ സ്ട്രീപ്പിന്; സ്റ്റുഡിയോ ജിബിരിയ്ക്കും ജോർജ് ലൂക്കാസിനും ആദരം

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

SCROLL FOR NEXT