Around us

'മന്ത്രിയെന്നെ പഠിപ്പിക്കാന്‍ വരേണ്ട, പരിചയ കുറവാണ്'; റിയാസിനെതിരെ വി.ഡി സതീശന്‍

നെടുമ്പാശേരിയില്‍ റോഡില്‍ കുഴിയില്‍ വീണ ബൈക്ക് യാത്രികന്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പി.ഡബ്ല്യു.ഡിയിലെ എന്‍.എച്ച് വിഭാഗത്തിനു കീഴിലുള്ള റോഡുകളില്‍ കുഴിവന്നാലുള്ള ചുമതല അവരുടെ ഭാഗത്താണെന്ന് വി.ഡി സതീശന്‍ പറഞ്ഞു. മന്ത്രി തന്നെ പഠിപ്പിക്കാന്‍ വരണ്ട. ഞങ്ങള്‍ ഇത് വര്‍ഷങ്ങളായി കൈകാര്യം ചെയ്യുന്നതാണെന്നും റിയാസിന്റെ പരിചയ കുറവാണെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

'റോഡുകള്‍ക്കും പാലങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും ചീഫ് എഞ്ചിനീയര്‍ ഉള്ളതുപോലെ എന്‍.എച്ച് വിഭാഗത്തിനും ചീഫ് എന്‍ജിനീയറും മൂന്ന് സൂപ്രണ്ടിങ് എന്‍ജിനീയറും എല്ലാ ജില്ലയിലും ആയിരത്തോളം ഉദ്യോഗസ്ഥരും പി.ഡബ്ല്യു.ഡിയുടെ കീഴില്‍ ഉണ്ടാവും. ഇന്നലെ അദ്ദേഹം മുന്‍ പ്രതിപക്ഷ നേതാവിന്റെ കാര്യം പറഞ്ഞു. മുന്‍ പ്രതിപക്ഷ നേതാവിന്റെ ജില്ലയില്‍ ഹരിപ്പാട് മുതല്‍ കായംകുളം വരെയുള്ള റോഡുകള്‍ പി.ഡബ്ല്യു.ഡിയുടെ കീഴിലുള്ള എന്‍.എച്ച് വിഭാത്തിലാണ്. ടെന്‍ഡര്‍ ചെയ്തിട്ടുള്ളവരാണ്, ആ റോഡുകളില്‍ കുഴിവന്നാലുള്ള ചുമതല പി.ഡബ്ല്യു.ഡിയിലെ എന്‍.എച്ച് വിഭാഗത്തിനാണ്. മന്ത്രി എന്നെ പഠിപ്പിക്കാന്‍ വരണ്ട. ഞങ്ങള്‍ ഇത് വര്‍ഷങ്ങളായി കൈകാര്യം ചെയ്യുന്നതാണ്. അദ്ദേഹത്തിന്റെ പരിചയ കുറവാണ്,' എന്ന് വി.ഡി സതീശന്‍.

പി.ഡബ്ലിയു.ഡിയിലെ കുഴികള്‍ പ്രീ-മണ്‍സൂണ്‍ പീരിയഡില്‍ അടക്കാന്‍ ഒരു ശ്രമവും നടത്തിയിട്ടില്ല എന്നും കുഴിയടക്കാൻ പോലും തയ്യാറല്ലെങ്കില്‍ പിന്നെന്തിനാണ് ടോള്‍ പിരിക്കുന്നത് എന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ബൈക്ക് യാത്രികന്‍ വണ്ടിയിടിച്ച് മരിച്ച സംഭവത്തില്‍ ദേശീയപാതാ അതോറിറ്റിക്ക് കീഴിലുള്ള റോഡില്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് ഇടപെടാന്‍ സാധിക്കില്ല എന്നായിരുന്നു നേരത്തെ റിയാസിന്റെ പ്രതികരണം. പി ഡബ്ല്യു ഡി ഉദ്യോഗസ്ഥരാണ് പ്രവര്‍ത്തനം നടത്തേണ്ടതെന്ന് വിചിത്ര വാദമാണെന്നും ആലപ്പുഴയിലെ ദേശീയപാതയില്‍ ഉണ്ടായ മരണത്തില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വീകരിച്ച നിലപാട് ഇങ്ങനെ ആയിരുന്നില്ലെന്നും റിയാസ് പറഞ്ഞിരുന്നു.

ഭൂമിയുടെ ഭ്രമണ വേഗം കുറയുന്നു? എന്താണ് കാരണങ്ങളും പ്രത്യാഘാതങ്ങളും?

പൊന്മുട്ടയിടുന്ന താറാവിലെ പണിക്കരായി ആദ്യം മനസ്സിൽ വന്നത് തിലകൻ ചേട്ടന്റെ മുഖം: സത്യൻ അന്തിക്കാട്

പിഎം ശ്രീയില്‍ ഒപ്പിട്ടില്ലെങ്കില്‍ കേന്ദ്രഫണ്ട് തരില്ലെന്ന് രേഖയുണ്ടോ? ഇത് മര്യാദകെട്ട സമീപനം; പി.സന്തോഷ് കുമാര്‍ അഭിമുഖം

'ഹൊററുമുണ്ട് കോമഡിയുമുണ്ട്'; ആദ്യ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണം നേടി 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്

ഹല കാസ്രോഡ് ഗ്രാന്‍ഡ് ഫെസ്റ്റ് 2025 ഒക്ടോബർ 26 ന്

SCROLL FOR NEXT