ഉത്തരാഖണ്ഡില്‍ മഞ്ഞുമലയിടിഞ്ഞ് കാണാതായ 170 പേര്‍ക്കായുള്ള തെരച്ചില്‍ പുനരാരംഭിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ സംഘങ്ങള്‍ ഇന്ന് സ്ഥലത്തെത്തും. അണക്കെട്ടിലെ രണ്ടാമത്തെ ടണലില്‍ രാത്രി വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും ജലനിരപ്പ് ഉയര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു.
മണ്ണിനടിയില്‍പെട്ടവരെ കണ്ടെത്താനുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് തെരച്ചില്‍ തുടരുന്നത്. സംസ്ഥാന ദുരന്തനിവാരണ സേനയുടെ കണക്ക് പ്രകാരം ഇതുവരെ ഏഴ് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഞായറാഴ്ച നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ 16 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഇതില്‍ ആറ് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
അളകനന്ദ നദിയിലെ 900 മീറ്റര്‍ നീളമുള്ള തപോവന്‍ ടണലില്‍ നാല്‍പതോളം ആളുകളും, ധൗലിഗംഗയിലെ ടണലില്‍ 35 പേരോളവും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രണ്ട് പ്രൊജക്ടുകളുടെ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് പ്രധാനമായും അപകടത്തില്‍ പെട്ടിരിക്കുന്നത്.
Uttarakhand glacier burst Updates