Around us

'ലൈംഗിക ന്യൂനപക്ഷങ്ങളെയും ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ക്ക് പരിഗണിക്കണം', രാഷ്ട്രപതിക്ക് ഉത്പാല്‍ ദത്തയുടെ കത്ത്

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ക്കായി ലൈംഗിക ന്യൂനപക്ഷങ്ങളെയും പരിഗണിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തെഴുതി സംവിധായകനും സിനിമാ നിരൂപകനുമായ ഉത്പാല്‍ ദത്ത. അവാര്‍ഡിനായി പരിഗണിക്കുന്നത് ട്രാന്‍സ്‌ജെന്‍ഡേര്‍സിന് കൂടുതല്‍ ധൈര്യം നല്‍കുമെന്നും, വര്‍ഷങ്ങളായി അവര്‍ക്ക് നഷ്ടപ്പെട്ട ശരിയായ അംഗീകാരവും സാമൂഹിക പദവിയും നേടാന്‍ അവരെ സഹായിക്കുമെന്നും കത്തില്‍ ഉത്പാല്‍ ദത്ത പറയുന്നു.

'എല്ലാ സര്‍ക്കാര്‍ മേഖലകളിലും ലൈംഗിക ന്യൂനപക്ഷങ്ങളെ അംഗീകരിച്ചിട്ടിട്ടുണ്ട്, അതുകൊണ്ടു തന്നെ സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഈ വിഭാഗത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ക്കായി പരിഗണിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.'

ഇന്ത്യന്‍ സര്‍ക്കാരിന്റെ ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സ് നടത്തുന്ന ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍, മികച്ച നടന്‍, മികച്ച സഹനടന്‍, മികച്ച ഗായകന്‍, മികച്ച ഗായിക എന്നീ വിഭാഗങ്ങളില്‍ മൂന്നു ലിംഗങ്ങള്‍ അടയാളപ്പെടുത്തിക്കൊണ്ടുള്ള അവാര്‍ഡുകള്‍ ഇതിനകം അംഗീകരിച്ചിട്ടുള്ളതായി ഉത്പാല്‍ ദത്ത ചൂണ്ടിക്കാട്ടി. ലൈംഗിക ന്യൂനപക്ഷങ്ങളെ അവാര്‍ഡുകള്‍ക്കായി പരിഗണിക്കുന്നത് ഈ വിഭാഗങ്ങളെ സമ്പന്നമാക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും ഉത്പാല്‍ ദത്ത പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ തുടങ്ങിയ മേഖലകളില്‍ ലൈംഗിക ന്യൂനപക്ഷത്തിന് തുല്യാവകാശം നല്‍കുന്ന 2014ലെ സുപ്രീംകോടതിയുടെ സുപ്രധാന വിധിന്യായത്തെ കുറിച്ചും കത്തില്‍ ദത്ത പരാമര്‍ശിക്കുന്നുണ്ട്. ദേശീയ പുരസ്‌കാര ജേതാവായ ചലച്ചിത്ര നിരൂപകനാണ് ഉത്പാല്‍ ദത്ത. ഗോവ രാജ്യാന്തര ചലച്ചിത്ര മേള ഉള്‍പ്പെടെ നിരവധി ചലച്ചിത്ര മേളകളില്‍ ജൂറി അംഗവുമായിരുന്നു അദ്ദേഹം.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT