Around us

അമേരിക്കന്‍ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച; ചാഞ്ചാട്ടമുള്ള സംസ്ഥാനങ്ങളില്‍ ജോ ബൈഡന്‍ മുന്നിലെന്ന് പോള്‍ ഫലങ്ങള്‍

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. തെരഞ്ഞെടുപ്പുകളില്‍ വിജയിയെ നിശ്ചയിക്കുന്ന, നിര്‍ണായകമായ സ്വിങ് സ്റ്റേറ്റുകളില്‍ (ചാഞ്ചാട്ടമുള്ള സംസ്ഥാനങ്ങള്‍) ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ മുന്നിലെന്നാണ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ഡെമോക്രാറ്റിക് പാര്‍ട്ടിക്കും തുല്യ ശക്തിയുള്ള വടക്കന്‍ സംസ്ഥാനങ്ങളായ ഫ്‌ളോറിഡ, വിസ്‌കോണ്‍സിന്‍, പെന്‍സില്‍വേനിയ, അരിസോന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജോ ബൈഡനാണ് മുന്നിലെന്ന് ന്യൂയോര്‍ക്ക് ടൈംസും സിയന്ന കോളേജും സംയുക്തമായി നടത്തിയ സര്‍വ്വേ ഫലങ്ങള്‍ പറയുന്നു.

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇലക്ടറല്‍ വോട്ടുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. സര്‍വ്വേ ഫലങ്ങളില്‍ ജോ ബൈഡനാണ് മുന്നിലെങ്കിലും ജയിക്കാന്‍ ആവശ്യമായ ഇലക്ടറല്‍ വോട്ടുകള്‍ ട്രംപിന് ലഭിക്കുമെന്ന സൂചനയുമുണ്ട്. കഴിഞ്ഞ തവണ ഇലക്ടര്‍ വോട്ടുകള്‍ തന്നെയായിരുന്നു ട്രംപിന് തുണയായത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഔദ്യോഗിക വോട്ടെടുപ്പ് ചൊവ്വാഴ്ചയാണെങ്കിലും വോട്ടെടുപ്പ് പ്രക്രിയ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇതിനോടകം ഏകദേശം 10 കോടി പേര്‍ വോട്ട് ചെയ്ത് കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. മൂന്നാം തിയതിക്ക് ശേഷവും ചില സംസ്ഥാനങ്ങള്‍ തപാല്‍ ബാലറ്റ് വോട്ടുകള്‍ സ്വീകരിക്കുന്നുണ്ട്. ജനുവരി 20നാണ് പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT