Around us

'ഡ്രോണ്‍ ആക്രമണത്തില്‍ ഐഎസ് നേതാവിനെ വധിച്ചു'; അഫ്ഗാനില്‍ തിരിച്ചടിച്ചെന്ന് അമേരിക്ക

അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിലുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ തിരിച്ചടിയുമായി അമേരിക്ക. ആക്രമണത്തിന്റെ സൂത്രധാരനെ ലക്ഷ്യമിട്ട് ഐഎസിന്റെ ശക്തി കേന്ദ്രങ്ങളിലാണ് അമേരിക്ക ഡ്രോണ്‍ ആക്രമണം നടത്തിയത്. 13 അമേരിക്കന്‍ സൈനികര്‍ അടക്കം 170 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

അഫ്ഗാനിലെ നംഗര്‍ഹര്‍ പ്രവിശ്യയിലായിരുന്നു വ്യോമാക്രമണം നടന്നത്. കാബൂള്‍ ആക്രമണത്തിന്റെ സൂത്രധാരനെ ലക്ഷ്യമിട്ടായിരുന്നു അഫ്ഗാന് പുറത്തുനിന്ന് ഡ്രോണ്‍ ആക്രമണം നടത്തിയത്.

തങ്ങള്‍ ലക്ഷ്യം കണ്ടെന്നും ഐഎസ് നേതാവിനെ വധിച്ചതായും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെട്ടു. ആക്രമണത്തില്‍ സാധാരണക്കാര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടില്ലെന്നും സെന്‍ട്രല്‍ കമാന്‍ഡ് ക്യാപ്റ്റന്‍ പ്രസ്താവനയില്‍ അറിയിച്ചു.

മലയാളത്തിലെ റിയലിസ്റ്റിക് പ്രേതപ്പടം, ‘സർവ്വം മായ’ കഴിഞ്ഞതോടെ ഞാൻ നിവിൻ ഫാൻ: അഖിൽ സത്യൻ അഭിമുഖം

പഠനം സുഗമമാക്കാന്‍ ഡിജിറ്റല്‍ ആപ്പ് വോയ, പിന്നില്‍ 21 കാരി ധ്രുഷി

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

SCROLL FOR NEXT